Latest News

നമസ്‌ക്കാരത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

ദാറുസ്സലാം അറബിക് കോളജ് വിദ്യാര്‍ഥിയായ ഉമര്‍ ഫാറൂഖ് പ്രാര്‍ഥനാ മുറിയില്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കവെ കുഴഞ്ഞുവീഴുകയായിരുന്നു.

നമസ്‌ക്കാരത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
X

നന്തിബസാര്‍: നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. മുക്കം മലയമ്മ പുല്‍പ്പറമ്പില്‍ വീട്ടില്‍ ഉമര്‍ ഫാറൂഖ് (20) ആണ് മരിച്ചത്. പുല്‍പ്പറമ്പില്‍ മുഹമ്മദദിന്റെ മകനാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം.നന്തി ദാറുസ്സലാം അറബിക് കോളജ് ഹോസ്റ്റലിലാണ് സംഭവം. ദാറുസ്സലാം അറബിക് കോളജ് വിദ്യാര്‍ഥിയായ ഉമര്‍ ഫാറൂഖ് പ്രാര്‍ഥനാ മുറിയില്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മലയമ്മ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മാതാവ്: റുക്കിയ്യ. സഹോദരങ്ങള്‍: നഫീസത്തുല്‍ മിസ്‌റിയ, ഖദീജത്തുല്‍ കുബ്‌റ.

Next Story

RELATED STORIES

Share it