Latest News

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ 20 സീറ്റില്‍ മല്‍സരിക്കും

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ 20 സീറ്റില്‍ മല്‍സരിക്കും
X

ന്യൂഡല്‍ഹി; വരാനിരിക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ മത്സരിക്കാന്‍ എസ്ഡിപിഐ തീരുമാനിച്ചു. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പ്രഖ്യാപനം പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഫി നിര്‍വഹിച്ചു.

വാര്‍ഡ് നമ്പര്‍ 1 മയൂര്‍ വിഹാറില്‍ അമീറും വാര്‍ഡ് 64ഇ യില്‍ മഹ്ബൂബ് മാസ്റ്ററും വാര്‍ഡ് 84ല്‍ ഐനുല്‍ ഹഖും വാര്‍ഡ് 102ല്‍ ഷഹീന്‍ കൗസറും വാര്‍ഡ് 77ല്‍ ഡി.സി കപിലും പാര്‍ട്ടി സ്ഥാനാര്‍ഥികളായി മത്സരിക്കും.

കേരള, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ബംഗാള്‍, ബീഹാര്‍ എന്നീ 8 സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ എസ്ഡിപിഐക്ക് ജനപ്രതിനിധികളുണ്ട്.

Next Story

RELATED STORIES

Share it