Latest News

ക്വാറന്റൈന്‍ നിയമങ്ങള്‍ സൗദി പരിഷ്‌ക്കരിച്ചു

ക്വാറന്റൈന്‍ നിയമങ്ങള്‍ സൗദി പരിഷ്‌ക്കരിച്ചു
X

റിയാദ്: സൗദി കുടുംബങ്ങളെ അനുഗമിച്ച് വിദേശങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഒഴിവാക്കി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇത് വ്യക്തമാക്കിയത്. സൗദിയിലേക്ക് വരുന്നവര്‍ക്കുള്ള ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ വ്യവസ്ഥകളും സംവിധാനങ്ങളും പരിഷ്‌കരിച്ചതായി അതോറിറ്റി അറിയിച്ചു.


വിദേശങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്ന എല്ലാവര്‍ക്കും സ്വന്തം ചെലവില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ബാധകമാണ്. എന്നാല്‍ സൗദി പൗരന്‍, സൗദി വനിത, സൗദി പൗരന്റെ വിദേശിയായ ഭാര്യ, സൗദി പൗരന്റെ വിദേശിയായ മാതാവ്, സൗദി വനിതയുടെ വിദേശിയായ ഭര്‍ത്താവ്, വിദേശിയായ മാതാവ്, വിദേശികളുമായുള്ള വിവാഹ ബന്ധത്തില്‍ സൗദി വനിതകള്‍ക്ക് പിറന്ന മക്കള്‍, ഇവരെ അനുഗമിക്കുന്ന ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ബാധകമല്ല. പകരം ഇവര്‍ ഏഴു ദിവസം ഹോം ക്വാറന്റൈന്‍ പാലിക്കണം. ആറാം ദിവസം പി.സി.ആര്‍ പരിശോധനയും നടത്തണം




Next Story

RELATED STORIES

Share it