Latest News

അഞ്ച് നയാപൈസ കയ്യിലില്ലാത്ത സര്‍ക്കാറാണ് രണ്ടര ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുന്നത്; പരിഹാസവുമായി പ്രതിപക്ഷ നേതാവ്

അഞ്ച് നയാപൈസ കയ്യിലില്ലാത്ത സര്‍ക്കാറാണ് രണ്ടര ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുന്നത്; പരിഹാസവുമായി പ്രതിപക്ഷ നേതാവ്
X

പയ്യോളി: അടുത്ത മാസം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയുമോയെന്നത് സംസ്ഥാന ധനകാര്യ മന്ത്രിക്ക് സംശയമാണെന്നുംഅഞ്ചു നയാപൈസ കയ്യില്‍ ഇല്ലാത്ത സര്‍ക്കാരാണ് രണ്ടര ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കാനായി നടക്കുന്നതെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഒരു ലക്ഷം കോടിയുടെ മുംബൈ- അഹമ്മദാബാദ് പദ്ധതിയുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സിപിഎമ്മാണ് രണ്ടു കോടിയിലേറെ ചിലവ് പ്രതീക്ഷിക്കുന്ന കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ തിരക്കുകൂട്ടുന്നത്. വിവരദോഷികളായ പ്രതിപക്ഷം എന്തൊക്കെ പറയുന്നു. ഈ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ആകാശം നിറയെ വിമാനങ്ങളാവും എന്നുപറഞ്ഞ ഒരു മഹാപണ്ഡിതനായ ഇ പി ജയരാജന്‍ എന്ന നിയമസഭാംഗം നമുക്കുണ്ട്. കേരളം രാഷ്ട്രീയത്തിലെ എല്ലാ കാര്യങ്ങളും ആധികാരികമായി പഠിച്ചിട്ടുള്ള ഇത്തരം മഹാപണ്ഡിതന്മാരോട് മറുപടി പറയാന്‍ തന്നെപ്പോലുള്ള പാവങ്ങള്‍ക്ക് പറ്റില്ലെന്നും അദ്ദേഹം പരിഹസിച്ചു.

കൊയിലാണ്ടി നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന 'കെ റെയില്‍ വേണ്ട കേരളം മതി' കെ റെയില്‍ വിരുദ്ധ ജനകീയ സദസ്സ് നന്തി ടൗണില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഠത്തില്‍ അബ്ദു റഹിമാന്‍ അധ്യക്ഷത വഹിച്ചു.

.പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍, ഡി സി സി പ്രസിഡണ്ട് അഡ്വ. കെ പ്രവീണ്‍ കുമാര്‍, മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍, എന്‍ സുബ്രഹ്മണ്യന്‍, കെ ബാലനാരായണന്‍, ടി ടി ഇസ്മയില്‍, മഠത്തില്‍ നാണു മാസ്റ്റര്‍, പി എം നിയാസ്, സത്യന്‍ കടിയങ്ങാട്, വടക്കയില്‍ ഷഫീഖ്, പി കെ അബൂബക്കര്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it