Latest News

പരാതിക്കാരിയോട് ചുംബനം ചോദിച്ച പോലിസുകാരനെ സസ്‌പെന്റ് ചെയ്തു

പരാതിക്കാരിയോട് ചുംബനം ചോദിച്ച പോലിസുകാരനെ സസ്‌പെന്റ് ചെയ്തു
X

കൊല്ലം: പരാതിക്കാരിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ചുംബനം ചോദിക്കുകയും അശ്ലീലം പറയുകയും ചെയ്ത പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജു ജോണിനെതിരെയാണ് (43) നടപടി.


കലയപുരം സ്വദേശിനിയായ വീട്ടമ്മയോടാണ് ബിജു ജോണ്‍ മോശമായി പെരുമാറിയത്. വീടിന് സമീപത്തെ സാമൂഹ്യവിരുദ്ധ ശല്യത്തിനെതിരെ കൊട്ടാരക്കര സ്‌റ്റേഷനില്‍ നാല് ദിവസം മുമ്പ് വീട്ടമ്മ പരാതി നല്‍കിയിരുന്നു. പൊലീസ് എതിര്‍കക്ഷികളെ വിളിപ്പിച്ച് താക്കീത് നല്‍കി വിട്ടയച്ചു. ഇതിന് ശേഷമാണ് പരാതിക്കാരിയുടെ മൊബൈലില്‍ പൊലീസുകാരന്‍ വിളി തുടങ്ങിയത്.


ചുംബനം ചോദിച്ചതടക്കമുള്ള അശ്ലീല സംഭാഷണങ്ങള്‍ വിവരിച്ചുകൊണ്ട് യുവതി കൊട്ടാരക്കര ഡിവൈ എസ് പി ആര്‍ സുരേഷിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വസ്തുതകള്‍ ബോധ്യപ്പെട്ടതിന് ശേഷം കൊട്ടാരക്കര പൊലീസ് എഫ്‌ഐആര്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.




Next Story

RELATED STORIES

Share it