Latest News

തിരൂര്‍ തൃപ്രങ്ങോട് ആനപ്പടിയില്‍ നടന്ന സംഘര്‍ഷത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ല: എസ് ഡിപിഐ

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. ആക്രമിക്കപ്പെട്ട വ്യക്തിയും ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയും തമ്മിലുള്ള കച്ചവട താല്‍പ്പര്യങ്ങളില്‍ ഉള്ള വ്യക്തിവൈരാഗ്യം ആണ് ആക്രമണത്തിന് കാരണമെന്നാണ് പാര്‍ട്ടി അന്വേഷണത്തില്‍ നിന്ന് ബോധ്യപ്പെട്ടത്.

തിരൂര്‍ തൃപ്രങ്ങോട് ആനപ്പടിയില്‍ നടന്ന സംഘര്‍ഷത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ല: എസ് ഡിപിഐ
X

തിരൂര്‍: തൃപ്രങ്ങോട് പഞ്ചായത്തിലെ ആനപ്പടി പ്രദേശത്ത് ഇന്നലെ അര്‍ധരാത്രി എസ്ഡിപിഐ -പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നു എന്ന നിലയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരേ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ആനപ്പടിയില്‍ നടന്ന സംഭവത്തില്‍ പാര്‍ട്ടിക്കോ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കോ ബന്ധമില്ല.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. ആക്രമിക്കപ്പെട്ട വ്യക്തിയും ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയും തമ്മിലുള്ള കച്ചവട താല്‍പ്പര്യങ്ങളില്‍ ഉള്ള വ്യക്തിവൈരാഗ്യം ആണ് ആക്രമണത്തിന് കാരണമെന്നാണ് പാര്‍ട്ടി അന്വേഷണത്തില്‍ നിന്ന് ബോധ്യപ്പെട്ടത്. പാര്‍ട്ടിയെ പൊതുജന മധ്യത്തില്‍ മോശമാക്കി ചിത്രീകരിക്കാന്‍ തല്‍പര കക്ഷികള്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിന്റെ പിന്നിലുണ്ട്.

സാമ്പത്തിക വിഷയങ്ങളില്‍ ഇടപെട്ട് പണം പറ്റുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ആനപ്പടിയില്‍ നടന്ന സംഘര്‍ഷത്തില്‍ ബന്ധമുണ്ടോ എന്ന് അധികൃതര്‍ അന്വേഷിക്കേണ്ടതായുണ്ട്. പ്രസ്തുത സംഘര്‍ഷത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഏതെങ്കിലും വിധത്തില്‍ ബന്ധമുണ്ടന്ന് കണ്ടെത്തിയാല്‍ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും എസ്ഡിപിഐ മംഗലം മേഖലാ പ്രസിഡന്റ് റഹീസ് പുറത്തൂര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it