- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബീഹാറിന് പ്രത്യേക പരിഗണന വേണമെന്ന ആവശ്യം പിന്വലിച്ച് നിതീഷ് കുമാര് സര്ക്കാര്

പട്ന: ബീഹാറിന് പ്രത്യേക പരിഗണന വേണമെന്ന ദശകങ്ങളോളം പഴക്കമുള്ള ആവശ്യം പിന്വലിച്ച് ബീഹാര് സര്ക്കാര്. പകരം പ്രത്യേക സഹായം വേണമെന്ന ആവശ്യമുയര്ത്താനാണ് പദ്ധതി. പ്രത്യേക പരിഗണനയെന്ന ആവശ്യം ഉയര്ത്തി സര്ക്കാര് ക്ഷീണിച്ചുപോയെന്ന് നിതീഷ് കുമാര് കാബിനറ്റിലെ മുതിര്ന്ന മന്ത്രി ബ്രിജേന്ദ്ര യാദവ് പറഞ്ഞു.
ഇപ്പോഴതിന് പതിധിവയ്ക്കണം. ഇനി പ്രത്യേക പരിഗണനയല്ല, പ്രത്യേക സഹായമാവണം ആവശ്യപ്പെടേണ്ടത്- യാദവ് പറഞ്ഞു.
പ്രത്യേക പദവിയെന്ന ആവശ്യം ജനതാദള് യുണൈറ്റഡ് പല തവണ ഉയര്ത്തിയിരുന്നു. നേരത്തെ അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നുമായിരുന്നു.
മലനിരകള് നിറഞ്ഞ പ്രകൃതി, കുറവ് ജനസാന്ദ്രത, ഗിരിവര്ഗജനതയുടെ ആധിക്യം, അന്തര്ദേശീയ അതിര്ത്തിയിലുള്ള സ്ഥാനം, സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ തുടങ്ങിയ കാരണങ്ങളാണ് പ്രത്യേക പരിഗണന നല്കുന്നതിനുള്ള മാനദണ്ഡം. 1969ലാണ് ഇത്തരമൊരു കാറ്റഗറി നിലവില് വന്നത്. ചില പ്രദേശങ്ങള് മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല് പിന്നാക്കമാണെന്നാണ് അതിനു കാരണമായി കരുതിയിരുന്നത്.
അസം, അരുണാചല്, മിസോറം, നാഗാലാന്റ്, ജമ്മു കശ്മിര്, ഹിമാചല്, മണിപ്പൂര്, മേഘാലയ, സിക്കിം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രത്യേക പരിഗണക്ക് അര്ഹതയുണ്ടായിരുന്നത്. ഈ സംസ്ഥാനങ്ങളോടൊപ്പം പരിഗണിക്കണമെന്നായിരുന്നു ആവശ്യം. അതില് ജമ്മു കശ്മീരിന് ഭരണഘടനാപരമായി പ്രത്യേക പദവിയാണ് ഉണ്ടായിരുന്നത്. അനുച്ഛേദം 32 എ എടുത്തുമാറ്റിയതോടെ അതില്ലാതായി.
RELATED STORIES
കന്നട നടി മഞ്ജുള ശ്രുതിയെ ഭര്ത്താവ് കുത്തിപ്പരിക്കേല്പ്പിച്ചു,...
13 July 2025 5:42 AM GMTചിറ്റൂരില് കാര് പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്...
13 July 2025 5:35 AM GMTനായക്കുട്ടിയുടെ മുഖത്തേക്ക് രാസലായനി ഒഴിച്ചു; കാഴ്ച നഷ്ടപ്പെട്ടു
13 July 2025 5:28 AM GMTബീഹാറില് ബിജെപി നേതാവിനെ വെടിവച്ച് കൊന്നു
13 July 2025 5:26 AM GMTപേവിഷവാക്സിൻ എടുത്തിട്ടും രണ്ടുമാസത്തിനിടെ മരിച്ചത് മൂന്നുകുട്ടികൾ
13 July 2025 5:00 AM GMT*ചരക്കു ട്രെയിനിന് തീപിടിച്ചു*
13 July 2025 4:51 AM GMT