Latest News

താഴേക്കോട് സ്‌കൂളിലെ അടല്‍ ലാബും തൈക്കോണ്ട പരിശീലനവും ഉദ്ഘാടനം ചെയ്തു

താഴേക്കോട് സ്‌കൂളിലെ അടല്‍ ലാബും തൈക്കോണ്ട പരിശീലനവും ഉദ്ഘാടനം ചെയ്തു
X

പെരിന്തല്‍മണ്ണ: താഴേക്കോട് പിടിഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അടല്‍ ലാബും തൈക്കോണ്ട പരിശീലനവും നജീബ് കാന്തപുരം എംഎല്‍ എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ നാലകത്ത് മുഹമ്മദ് എന്ന മാനു ഹാജി അധ്യക്ഷത വഹിച്ചു.

മുന്‍ മന്ത്രി നാലകത്ത് സൂപ്പി സമ്മാനവിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സോഫിയ ടീച്ചര്‍, വൈസ് പ്രസിഡന്റ് പി മൊയ്തുപ്പു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എന്‍ സക്കീര്‍ എന്ന സൈനുദ്ദീന്‍, ഹെഡ് മാസ്റ്റര്‍ നാലകത്ത് മുഹമ്മദ് മുസ്തഫ, പിടിഎ പ്രസിഡന്റ് എ കെ അനസ്, നാലകത്ത് ഹംസ, പി ടി യൂസഫ് എന്നിവര്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it