Latest News

ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 24.65 കോടി ഡോസ് വാക്‌സിനെന്ന് ആരോഗ്യമന്ത്രാലയം

ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 24.65 കോടി ഡോസ് വാക്‌സിനെന്ന് ആരോഗ്യമന്ത്രാലയം
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തത് 24.65 കോടി ഡോസ് വാക്‌സിനാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.

ഇതുവരെ 24,65,44,060 കോടി ഡോസ് വാക്‌സിനാണ് വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി നല്‍കിയത്. സൗജന്യമായി നല്‍കുന്ന പദ്ധതിയിലൂടെയാണ് ഇത്രയും ഡോസ് വിതരണം ചെയ്തത്. പാഴായിപ്പോയതടക്കം സംസ്ഥാനങ്ങള്‍ ഇതുവരെ 23,47,43,489 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു- ആരോഗ്യമന്ത്രാലയം അറിയിച്ചു.

വിതരണം ചെയ്തവയില്‍ 1,19,46,925 ഡോസ് വാക്‌സിന്‍ ഇനിയും ബാക്കിയുണ്ട്.

വാക്‌സിന്‍ വിതരണം ഉദാരമാക്കിയ ഫേസ് 3 മെയ് 1ാം തിയ്യതിയാണ് ആരംഭിച്ചത്.

ഈ പദ്ധതിയനുസരിച്ച് രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യും. ഇതാമ് പിന്നീട് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. 18 വയസ്സിനുമുകളിലുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ വിതരണം സൗജന്യമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it