Latest News

മാള ഗുരുധര്‍മ്മം മിഷന്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം തുടങ്ങി

ലോക ശ്രീനാരായണീയര്‍ക്ക് ഒരു മാള മാതൃകയെന്ന നിലയിലേക്ക് ഉയര്‍ന്ന മാള ശ്രീനാരായണ ഗുരുധര്‍മ്മ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള പൊതു കമ്പനിയാണ് ഗുരുധര്‍മ്മം മിഷന്‍ ഹോസ്പിറ്റല്‍.

മാള ഗുരുധര്‍മ്മം മിഷന്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം തുടങ്ങി
X

മാള: ആശങ്കയില്ലാത്ത ആരോഗ്യം ഇനി മാളയുടെ സ്വന്തം എന്ന സന്ദേശവുമായി മാള ഗുരുധര്‍മ്മം മിഷന്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം തുടങ്ങി. ലോക ശ്രീനാരായണീയര്‍ക്ക് ഒരു മാള മാതൃകയെന്ന നിലയിലേക്ക് ഉയര്‍ന്ന മാള ശ്രീനാരായണ ഗുരുധര്‍മ്മ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള പൊതു കമ്പനിയാണ് ഗുരുധര്‍മ്മം മിഷന്‍ ഹോസ്പിറ്റല്‍. 1800 ലധികം ഓഹരി ഉടമകളുള്ള ഗുരുധര്‍മ്മം മിഷന്‍ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എ ബി മോഹനന്‍ നിര്‍വ്വഹിച്ചു. ഗുരുധര്‍മ്മം മിഷന്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ പി കെ സുധീഷ് ബാബു അധ്യക്ഷത വഹിച്ചു. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതി സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ശിവഗിരി മഠത്തിലെ സ്വാമി അസ്പര്‍ശാനന്ദ കാഷ്വാലിറ്റി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗുരുധര്‍മ്മം മിഷന്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പി കെ സാബു, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി, മുന്‍ എംഎല്‍എ യു എസ് ശശി, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഡേവിസ്, ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭ സുഭാഷ്, ടെസി ടൈറ്റസ്, സിജി വിനോദ്, വി എ നദീര്‍, സില്‍വി സേവ്യാര്‍, ജില്ലാ പഞ്ചായത്ത് അംഗം നിര്‍മല്‍ സി പാത്താടന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സോന കെ കരീം, വാര്‍ഡംഗം ജൂലി ബെന്നി, മാള മഹല്ല് കമ്മറ്റി പ്രസിഡന്റ് എ എ അഷറഫ്, കെ പി എം എസ് ജില്ലാ കമ്മറ്റി പ്രസിഡന്റ് ലോചനന്‍ അമ്പാട്ട്, കെപിഎംഎസ് സംസ്ഥാന കമ്മറ്റി അംഗം ശാന്ത ഗോപാലന്‍, ഡോ. ആന്റണി ജോസ്, സിഇഒ ഡോ. ആദര്‍ശ് കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒന്‍പത് ഡിപ്പാര്‍ട്ടുമെന്റുകളും 20 ഓളം ഡോക്റ്റര്‍മാരും ഉള്‍പ്പെടെയാണ് ആദ്യഘട്ടം പ്രവര്‍ത്തനം തുടങ്ങിയത്. ഹോം കെയര്‍ പരിശോധനാചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ സമീപ ഭാവിയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 65 ശതമാനം പരിഗണന നല്‍കുന്ന പാരാ മെഡിക്കല്‍ വിദ്യാഭ്യാസം ലഭിക്കുന്നതിന് അനുബന്ധ സ്ഥാപനങ്ങളും തുടങ്ങുന്നതിന് പദ്ധതിയുണ്ട്. ഗുരുദേവ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് 1998 ല്‍ രൂപീകരിച്ച ശ്രീനാരായണ ഗുരുധര്‍മ്മ ട്രസ്റ്റിന്റെ അഞ്ചാമത്തെ പൊതു ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് ഗുരുധര്‍മ്മം മിഷന്‍ ഹോസ്പിറ്റല്‍.

Next Story

RELATED STORIES

Share it