Latest News

ലോക്‌സഭ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ആഗസ്തില്‍ കശ്മീര്‍ സന്ദര്‍ശിക്കും

ലോക്‌സഭ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ആഗസ്തില്‍ കശ്മീര്‍ സന്ദര്‍ശിക്കും
X

ന്യൂഡല്‍ഹി: ആഭ്യന്തര കാര്യങ്ങള്‍ക്കുളള പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ആഗസ്തില്‍ ജമ്മുകശ്മീരും ലഡാക്കും സന്ദര്‍ശിക്കും. ആഗസ്ത് 17 ആരംഭിക്കുന്ന സന്ദര്‍ശനം ആഗസ്ത് 22ന് അവസാനിക്കും.

ആഗസ്റ്റ് 5, 2019ന് സംസ്ഥാനത്തിനുള്ള പ്രത്യേക അവകാശങ്ങള്‍ പിന്‍വലിച്ചശേഷം ജൂണ്‍ 24നാണ് പ്രധാനമന്ത്രി കശ്മീരിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചത്. കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ കവര്‍ന്നതിനു പിന്നാലെ ജമ്മു കശ്മീരിനെയും ലഡാക്കിനെയും രണ്ടായി മുറിക്കുകയും ചെയ്തു.

മോദിയുടെ യോഗത്തില്‍ ഗുലാം നബി ആസാദഗ്, താരാ ചന്ദ്, ജി എ മിര്‍, നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ ഡോ. ഫറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല, പിഡിപിയുടെ മെഹബൂബ മുഫ്തി, ജെ കെ അപ്‌നി പാര്‍ട്ടിയുടെ അല്‍താഫ് ബുഖാരി എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനത്തിന് നഷ്ടപ്പെട്ട പ്രത്യേക അവകാശങ്ങള്‍ തിരിച്ചുകിട്ടണമെന്നാണ് കശ്മീരി പ്രതിനിധികളുടെ ആവശ്യം.

പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ചതിനു പിന്നാലെ സംസ്ഥാനത്തെ നിരവധി നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it