Latest News

ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്ന് പൗരന്മാര്‍ ഉടന്‍ ഒഴിയണം; നിര്‍ദേശവുമായി അമേരിക്ക

ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്ന് പൗരന്മാര്‍ ഉടന്‍ ഒഴിയണം; നിര്‍ദേശവുമായി അമേരിക്ക
X

വാഷിങ്ടണ്‍: സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ 16 രാജ്യങ്ങളില്‍നിന്ന് യുഎസ് പൗരന്മാര്‍ ഉടന്‍ മടങ്ങണമെന്ന അടിയന്തര നിര്‍ദേശം അമേരിക്ക പുറപ്പെടുവിച്ചു. അമേരിക്കയിലെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് കോണ്‍സുലാര്‍ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി മോറ നംദാര്‍ ആണ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ബഹ്‌റൈന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ഇസ്രായേല്‍, അധിനിവേശ വെസ്റ്റ് ബാങ്ക്, ഗസ, ജോര്‍ദാന്‍, കുവൈത്ത്, ലബനാന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, സിറിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഒഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇതിനിടെ, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ രണ്ടു ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടന്നു. എംബസി കെട്ടിടത്തില്‍ ചെറിയ തീപിടുത്തവും പരിമിത നാശനഷ്ടങ്ങളും ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ വലിയ തോതിലുള്ള ആളപായം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വക്താവ് വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് പ്രതികരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റിയാദിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിനും ഇറാനുമായുള്ള സംഘര്‍ഷത്തിനിടെ യുഎസ് സൈനികര്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ക്കും ഉചിതമായ മറുപടി ഉടന്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇറാനെതിരായ സൈനിക നടപടി നാല് ആഴ്ചയോളം നീണ്ടുനില്‍ക്കാമെന്നും, തെഹ്‌റാന്റെ മിസൈല്‍ ആണവ ശേഷികള്‍ തകര്‍ക്കാന്‍ ആവശ്യമായതെല്ലാം ചെയ്യും എന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it