Latest News

ഫുട്‌ബോള്‍ ഇതിഹാസം അഹമ്മദ് റാദി കൊറോണ ബാധിച്ച് മരിച്ചു

ഫുട്‌ബോള്‍ ഇതിഹാസം അഹമ്മദ് റാദി കൊറോണ ബാധിച്ച് മരിച്ചു
X

ബാഗ്ദാദ്: ഇറാഖി ഫുട്‌ബോള്‍ ഇതിഹാസം അഹമ്മദ് റാദി കൊറോണ ബാധിച്ച് മരിച്ചു. 56 കാരനായ റാദി ഇറാഖിന്റെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ്. കൊറോണ ബാധിച്ച് നില ഗുരുതരമായ റാദിയെ ജോര്‍ദാനിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. 1986 ലോകകപ്പില്‍ മെക്‌സിക്കോയ്‌ക്കെതിരേ റാദി ഗോള്‍ നേടിയിരുന്നു. ഇറാഖിനെ രണ്ട് തവണ ഗള്‍ഫ് ചാംപ്യന്‍മാരാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് റാദി.

Next Story

RELATED STORIES

Share it