Latest News

ബ്രണ്ണന്‍ കോളേജിലെ കെഎസ്‌യു കൊടിമരം പിഴുതു മാറ്റിയ നിലയില്‍

ബ്രണ്ണന്‍ കോളേജിലെ കെഎസ്‌യു കൊടിമരം പിഴുതു മാറ്റിയ നിലയില്‍
X

ധര്‍മ്മടം: കെഎസ്‌യു ബ്രണ്ണന്‍ കോളേജ് യൂനിറ്റ് കമ്മിറ്റി ബുധനാഴ്ച ബ്രണ്ണന്‍ കോളേജ് കാപസിനകത്ത് സ്ഥാപിച്ച കൊടിമരവും കൊടിയും നശിപ്പിച്ച നിലയില്‍. ബ്രണ്ണന്‍ കാംപസില്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ കൊടിമരം നാട്ടുന്നത്. പവര്‍ത്തകര്‍ കൊടിമരത്തില്‍ കെഎസ്‌യു പതാക ഉയര്‍ത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.

ഇന്ന് രാവിലെയാണ് കൊടിമരം പിഴുതു മാറ്റിയ നിലയില്‍ കാണപ്പെട്ടത്. കൊടി കണ്ടെത്താനായില്ല. കൊടിമരം നശിപ്പിച്ചതിനെതിരേ കെഎസ്‌യു ബ്രണ്ണന്‍ കോളേജ് യൂനിറ്റ് കമ്മിറ്റി കോളേജ് പ്രിന്‍സിപ്പാലിനും ധര്‍മ്മടം പൊലിസിലും പരാതി നല്‍കി.

കെഎസ്‌യു കൊടിമരം നശിപ്പിച്ചതില്‍ ബ്രണ്ണന്‍ കോളേജ് കെഎസ്‌യു യൂനിറ്റ് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കോളേജിലെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെഎസ്‌യു യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് യൂനിറ്റ് പ്രസിഡന്റ് എം സി അതുല്‍, ഉത്തര കെ കെ, അഭിരാം കെ, സക്കറിയ എം കെ, സോന എ എസ് ഷുക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it