Latest News

സുരക്ഷാസേനയുടെ നേതൃത്വത്തില്‍ കശ്മീര്‍ പ്രസ്‌ക്ലബ്ബ് സര്‍ക്കാര്‍ അടച്ചുപൂട്ടി

സുരക്ഷാസേനയുടെ നേതൃത്വത്തില്‍ കശ്മീര്‍ പ്രസ്‌ക്ലബ്ബ് സര്‍ക്കാര്‍ അടച്ചുപൂട്ടി
X

ശ്രീനഗര്‍; സുരക്ഷാസേനയുടെ നേതൃത്വത്തില്‍ പ്രസ് ക്ലബ് പിടിച്ചെടുത്തതിനു പിന്നാലെ കശ്മീര്‍ ഭരണകൂടം പ്രസ് ക്ലബ്ബിന്റെ കെട്ടിടവും ഭൂമിയും തിരിച്ചെടുത്തു. സര്‍ക്കാരിന്റെ അധീനതയിലുള്ള പോളോ വ്യൂയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ് ക്ലബ്ബും അനുബന്ധ സൗകര്യങ്ങളുമാണ് സര്‍ക്കാര്‍ തിരിച്ചെടുത്തത്. എസ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ അധീനതയിലുള്ള വസ്തുവാണ് പ്രസ് ക്ലബ്ബിന് നല്‍കിയിരുന്നത്.

ശനിയാഴ്ച നടന്ന നാടകീയമായ ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രസ് അടച്ചിട്ടത്. കശ്മീരിലെ ടൈംസ് ഓഫ് ഇന്ത്യ പ്രതിനിധി എം സലീം പണ്ഡിറ്റ്, ഡെക്കാന്‍ ഹെറാല്‍ഡിന്റെ സുള്‍ഫിക്കര്‍ മാജിദ്, ഡെയ്‌ലി ഗദ്യാല്‍ എന്ന പത്രത്തിന്റെ എഡിറ്റര്‍ അര്‍ഷദ് റസൂല്‍ എന്നിവരും തദ്ദേശ ഉദ്യോഗസ്ഥരും സുരക്ഷാസേനയും ശനിയാഴ്ച പ്രസ് ക്ലബ്ബിലെത്തി തങ്ങള്‍ പ്രസ് ക്ലബ്ബിന്റെ ഭാരവാഹികളാണെന്ന് സ്വയം പ്രഖ്യാപിച്ചു. സലീം പണ്ഡിറ്റ് പ്രസിഡന്റ്ും ജനറല്‍ സെക്രട്ടറി മാജിദും ട്രഷറല്‍ റസൂലുമാണെന്നായിരുന്നു അവരുടെ പ്രഖ്യാപനം. അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ അത് അംഗീകരിച്ചില്ല. അവര്‍ താമസിയാതെ ഒരു ഇടക്കാല കമ്മിറ്റിക്ക് രൂപം നല്‍കി. പ്രസ് ക്ലബ് പിടിച്ചെടുത്തവര്‍ അത് അംഗീകരിച്ചില്ല. ഈ തര്‍ക്കം ഉപയോഗപ്പെടുത്തിയാണ് പ്രസ് ക്ലബിനു നല്‍കിയിരുന്ന സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ പിടിച്ചെടുത്തത്.

ശനിയാഴ്ച കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാരാന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്തായിരുന്നു മൂന്ന് മാധ്യമപ്രവര്‍ത്തകരുടെ പ്രസ് ക്ലബ് പിടിച്ചെടുക്കല്‍.

ജേണലിസ്റ്റ് ഫെഡറേഷന്‍ ഓഫ് കാശ്മീര്‍ (ജെഎഫ്‌കെ), കശ്മീര്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ (കെഡബ്ല്യുജെഎ), കശ്മീര്‍ പ്രസ് ഫോട്ടോഗ്രാഫര്‍ അസോസിയേഷന്‍ (കെപിപിഎ), കശ്മീര്‍ പ്രസ് ക്ലബ് (കെപിസി), കശ്മീര്‍ യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് (കെയുഡബ്ല്യുജെ), കശ്മീര്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ (കെജെഎ) എന്നീ സംഘടനകള്‍ പ്രസ് ക്ലബ് കെട്ടിടം തിരിച്ചുപിടിച്ചതില്‍ പ്രതിഷേധിച്ചു. പ്രസ് ക്ലബ് അടച്ചുപൂട്ടിയതിനെതിരേ നിരവധി മാധ്യമപ്രവര്‍ത്തകരും എഡിറ്റേഴ്‌സ് ഗിള്‍ഡും രംഗത്തുവന്നു.

Next Story

RELATED STORIES

Share it