Latest News

അത്യാസന്ന നിലയിലായ കുഞ്ഞിന് മതിയായ ചികില്‍സ നല്‍കിയില്ല; പൊന്നാനി മാതൃ- ശിശു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ പരാതി

ഡോക്ടര്‍ വാഹിദക്കെതിരേയാണ് എടപ്പാള്‍ സ്വദേശി ഹാദിയ ആരോഗ്യവകുപ്പിനും സ്ഥലം എംഎല്‍എ കൂടിയായ സ്പീക്കര്‍ക്കും പരാതി നല്‍കിയത്. ഒക്ടോബര്‍ 10നാണ് പരാതിക്കാസ്പദമായ സംഭവം.

അത്യാസന്ന നിലയിലായ കുഞ്ഞിന് മതിയായ ചികില്‍സ നല്‍കിയില്ല; പൊന്നാനി മാതൃ- ശിശു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ പരാതി
X

പൊന്നാനി: അത്യാസന്ന നിലയിലായ കുഞ്ഞിന് മതിയായ ചികില്‍സ നല്‍കാന്‍ തയ്യാറാകാത്ത പൊന്നാനി മാതൃ ശിശു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കുഞ്ഞിന്റെ അമ്മ രേഖാമൂലം പരാതി നല്‍കി.

ഡോക്ടര്‍ വാഹിദക്കെതിരേയാണ് എടപ്പാള്‍ സ്വദേശി ഹാദിയ ആരോഗ്യവകുപ്പിനും സ്ഥലം എംഎല്‍എ കൂടിയായ സ്പീക്കര്‍ക്കും പരാതി നല്‍കിയത്. ഒക്ടോബര്‍ 10നാണ് പരാതിക്കാസ്പദമായ സംഭവം. 26 ദിവസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിലേക്ക് ചികിത്സിക്കായി കൊണ്ടുവന്നപ്പോള്‍ ശരിയായ രീതിയില്‍ പരിശോധിക്കാന്‍ പോലും ഡോക്ടര്‍ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു. അത്യാസന്ന നിലയിലായ കുഞ്ഞിന് വിദഗ്ധ ചികിത്സ നല്‍കാനോ പരിശോധിക്കാനോ തയ്യാറാകാതെ ഡോക്ടര്‍ മറ്റു രോഗികളെ പരിശോധിക്കുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് കുഞ്ഞിന്റെ നില കൂടുതല്‍ വഷളാവുകയും തുടര്‍ന്ന് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടി അപകടനിലയിലാണെന്ന് തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയില്‍ ചികിത്സ തേടി ആറു ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് കുട്ടി അപകടനില തരണം ചെയ്തതെന്നും കുഞ്ഞിന്റെ മാതാവ് പരാതിയില്‍ പറയുന്നു. പൊന്നാനി മാതൃ-ശിശു ആശുപത്രിയില്‍ നിന്നും ശരിയായ രീതിയില്‍ ചികിത്സ നല്‍കാന്‍ തയ്യാറാകാത്ത ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

Next Story

RELATED STORIES

Share it