Latest News

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധനയും മെഡിക്കല്‍ സംവിധാനവും ഒരുക്കി ആരോഗ്യവകുപ്പ്

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധനയും മെഡിക്കല്‍ സംവിധാനവും ഒരുക്കി ആരോഗ്യവകുപ്പ്
X
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിലെയും എട്ട് ബ്ലോക്കുകളിലെയും വോട്ടിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധനയും മെഡിക്കല്‍ സംവിധാനവും ഒരുക്കി ആരോഗ്യ വകുപ്പ്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്‌ക്രീനിംഗ് നടത്തി രോഗലക്ഷണമുള്ളവരെ റാപ്പിഡ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കി.


മെഡിക്കല്‍ സര്‍വലൈന്‍സിന്റെ ഒരു ടീമില്‍ രണ്ട് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്, രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. കോവിഡ് പരിശോധനയ്ക്കായുള്ള ഒരു ടീമില്‍ ഒരു നഴ്സും ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടറും ഉള്‍പ്പെടുന്നു. 12 കേന്ദ്രങ്ങളിലായി വോട്ടെടുപ്പിന് തലേദിവസവും വോട്ടെടുപ്പ് ദിവസവും മെഡിക്കല്‍ ടീമുകളുടെ സേവനം ഉണ്ടാകും.

ഫസ്റ്റ് എയ്ഡ് സൗകര്യവും മെഡിക്കല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നതിന് ആംബുലന്‍സ് സൗകര്യവും ക്രമീകരിച്ചിട്ടുള്ളതായി ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ പറഞ്ഞു. വോട്ടെണ്ണല്‍ നടക്കുന്ന ഡിസംബര്‍ 16നും മെഡിക്കല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it