Latest News

ഡല്‍റ്റ വകഭേദം ആല്‍ഫയേക്കാള്‍ 40-60 ശതമാനം കൂടുതല്‍ പ്രസരണശേഷിയുളളതെന്ന് ഡോ. എന്‍കെ അറോറ

ഡല്‍റ്റ വകഭേദം ആല്‍ഫയേക്കാള്‍ 40-60 ശതമാനം കൂടുതല്‍ പ്രസരണശേഷിയുളളതെന്ന് ഡോ. എന്‍കെ അറോറ
X

ന്യൂഡല്‍ഹി: പുതുതായി കണ്ടെത്തിയ കൊവിഡ് ഡല്‍റ്റ വകഭേദം ആള്‍ഫയേക്കാള്‍ 40-60 ശതമാനം പ്രസരണശേഷി കൂടുതലാണെന്ന് ഇന്ത്യന്‍ സാര്‍സ് കോവ് 2 ജിനോം കണ്‍സോര്‍ഷ്യത്തിലെ കൊ ചെയര്‍ ഡോ. എന്‍ കെ അറോറ.

ബി 1.617.2നെയാണ് ഡല്‍റ്റ വകഭേദം എന്ന് വിളിക്കുന്നത്. 2020ഒക്ടോബറില്‍ ഇന്ത്യയിലാണ് കണ്ടെത്തിയത്. രണ്ടാം തരംഗത്തിന് കാരണമായതും ഇതായിരുന്നു. രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും ഡല്‍റ്റ വകഭേദമാണ്.

ആള്‍ഫയേക്കാള്‍ 40-60 ശതമാനം പ്രസരണശേഷിയുണ്ട് ഇതിന്. യുകെ, യുഎസ്എ, സിങ്കപ്പൂര്‍ തുടങ്ങി ലോകത്തെ 80 രാജ്യങ്ങളില്‍ ഡല്‍റ്റ വകഭേദമുണ്ടെന്ന് ഡോ. അറോറ പറഞ്ഞു.

മഹാരാഷ്ട്രയിലാണ് ഡല്‍റ്റ രൂപപ്പെട്ടത്. പിന്നീട് വടക്കോട്ട് യാത്രചെയ്തു. അവിടെനിന്നാണ് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലേക്കും കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും എത്തിയത്.

ഡല്‍റ്റ വളരെ വേഗത്തില്‍ പ്രസരിക്കുന്നു. ശ്വാസകോശത്തില്‍ വലിയ പരിക്കുകളുണ്ടാക്കുകയും ചെയ്യുന്നുണ്ട്.

Next Story

RELATED STORIES

Share it