ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് വാക്സിന് വ്യാഴാഴ്ച നേപ്പാളിലെത്തും

കാഠ്മണ്ഡു: ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് വാക്സിന് വ്യാഴാഴ്ച നേപ്പാളിലെത്തും. ഒരു ദശലക്ഷം ഡോസ് വാക്സിനാണ് രാജ്യാന്തര സഹായമെന്ന നിലയില്‍ നേപ്പാളിലേക്കയക്കുന്നത്.
നേപ്പാളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ നല്കിയ വാക്സിന് വലിയ സഹായകരമാവുമെന്ന് അഭിപ്രായപ്പെട്ട നേപ്പാള്‍ ആരോഗ്യമന്ത്രി ഹൃദയേഷ് ത്രിപാഠി ഇന്ത്യാ സര്‍ക്കാരിനോട് നന്ദിയും പറഞ്ഞു.
ആദ്യ ബാച്ചില്‍ ആരോഗ്യരംഗത്തെ മുന്‍നിര പ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കുന്നത്.
ഇന്ത്യ രണ്ട് വാക്സിനുകള്‍ക്കാണ് അടിയന്തിര അനുമതി നല്‍കിയിട്ടുള്ളത്. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കൊവാക്സിനും.
നേപ്പാളിനു പുറമെ ആറ് രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്സിന് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലേക്ക് വാക്സിന് അയക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു.
RELATED STORIES
മൂന്ന് വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു; ഒരാളെ മത്സ്യത്തൊഴിലാളികള്‍...
11 Aug 2022 7:20 PM GMTമൊബൈൽ ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല; കൊല്ലത്ത് നടുറോഡിൽ യുവതിയെ...
11 Aug 2022 6:20 PM GMTഓര്‍ഡിനന്‍സുകള്‍ തുടരെ പുതുക്കുന്നത് ഭരണഘടനാ വിരുദ്ധം: ഗവര്‍ണര്‍
11 Aug 2022 6:18 PM GMTപ്രവര്‍ത്തനങ്ങള്‍ 'അത്രപോര'; ഒന്നാം പിണറായി സര്‍ക്കാരിന്റെ...
11 Aug 2022 6:08 PM GMTഗദ്ദര്‍ കവിത ചുവരെഴുതി വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മ; ചുവരെഴുത്തില്‍...
11 Aug 2022 5:02 PM GMTചിറവക്കില്‍ കണ്ടെത്തിയ പീരങ്കിയുടെ കുഴല്‍ പഴശിരാജ മ്യൂസിയത്തിലേക്ക്...
11 Aug 2022 4:49 PM GMT