രാജ്യം ഭരിക്കുന്നത് മനുഷ്യപ്പറ്റില്ലാത്ത ഭരണാധികാരികള്; ഐഎന്എല്

തിരൂര്: ന്യായമായ ആവശ്യങ്ങള് മുന്നിര്ത്തി സമരം ചെയ്യുന്ന കര്ഷകരെ കൊന്നും ന്യൂനപക്ഷങ്ങളെ അപരവല്കരിച്ചും പൊതു വിഭവങ്ങള് കുത്തകകള്ക്ക് തീരെഴുതി കൊടുത്തും തൊഴിലാളി വിരുദ്ധമായ നിയമനിര്മ്മാണം നടത്തിയും രാജ്യം ഭരിക്കുന്ന മോദിയും കൂട്ടരും മനുഷ്യപ്പറ്റില്ലാത്ത കോര്പറേറ്റുകളുടെ ദല്ലാളുകളാണെന്ന് ഐഎന്എല് മലപ്പുറം ജില്ല കമ്മിറ്റി തിരൂരില് സംഘടിപ്പിച്ച കര്ഷക ഐക്യദാര്ഡ്യ സംഗമം കുറ്റപ്പെടുത്തി. അന്നം തരുന്ന കര്ഷക സമരത്തെപ്പോലും ക്രൂരമായി നേരിടുന്ന യു പിയിലെ യോഗി സര്ക്കാര് സ്വതന്ത്ര്യ ഇന്ത്യകണ്ട ഏറ്റവും ക്രൂരമായ ഭരണകൂടമാണ്.
കര്ഷക ഐക്യദാര്ഡ്യ സദസ്സ് ജില്ല പ്രസിഡന്റ് തയ്യില് സമദ് ഉല്ഘാടനം ചെയ്തു. വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ടി സൈത് മുഹമ്മദ് അധ്യക്ഷതവഹിച്ചു. മീഡിയ സെക്രട്ടറി സി പി അബ്ദുല് വഹാബ് മുഖ്യപ്രഭാഷണം നടത്തി. എന്എല്യു സംസ്ഥാന ട്രഷറര് ഉദൈഫ് ഉള്ളണം, ഡോക്ടര് അബു കുമ്മാളി, ജില്ല നേതാക്കളായ കെ റഹ്മത്തുള്ള ബാവ, നാസര് ചിനക്കലങ്ങാടി, കെ കെ എം കുറ്റൂര്, എ കെ സിറാജ്, ഗഫൂര് പൊയിലിശ്ശേരി, സലീം പൊന്നാനി, ബഷീര് ചേളാരി സംസാരിച്ചു.
RELATED STORIES
സംസ്ഥാനത്തെ ഡിജിറ്റല് റീസര്വ്വേ നടപടികള്ക്ക് ആവശ്യമായ ജീവനക്കാരെ...
1 July 2022 11:55 AM GMTനടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ചിന്റെ ഹരജി ഹൈക്കോടതി വിധി പറയാന്...
1 July 2022 11:30 AM GMTഓപ്പറേഷൻ മൂൺ ലൈറ്റ്: ഹോട്ടലുകളിൽ ജി.എസ്.ടി വകുപ്പിന്റെ പരിശോധന
1 July 2022 11:24 AM GMTനിയമലംഘനം: എറണാകുളത്ത് 17,17,000 രൂപ പിഴ ഈടാക്കി ലീഗല് മെട്രോളജി...
1 July 2022 10:50 AM GMTകൊല്ലപ്പെട്ടിട്ട് ആറ് വർഷം; വിവാദങ്ങൾക്ക് പിന്നാലെ ധനരാജിന്റെ...
1 July 2022 10:12 AM GMTഫയല് അദാലത്ത് : എറണാകുളം ജില്ലയില് രണ്ടാഴ്ചക്കിടെ തീര്പ്പാക്കിയത്...
1 July 2022 7:06 AM GMT