Latest News

യുഎഇയില്‍ ജീവിതച്ചെലവ് കുറഞ്ഞതായി സാമ്പത്തികവിദഗ്ധര്‍

ഭക്ഷണമുള്‍പ്പടെയുളള ജീവിതച്ചെലവുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില കുറഞ്ഞതായി മിഡില്‍ സെക്‌സ് യൂനിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലറും സാമ്പത്തിക വിദഗ്ധനുമായ ഡോ സീഡ്വവിന്‍ ഫെര്‍ണാണ്ടസിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.

യുഎഇയില്‍ ജീവിതച്ചെലവ് കുറഞ്ഞതായി സാമ്പത്തികവിദഗ്ധര്‍
X

അബൂദബി: യുഎഇയില്‍ ജീവിതച്ചെലവ് കുറയുന്നുവെന്ന് നിരീക്ഷണം. ഭക്ഷണമുള്‍പ്പടെയുളള ജീവിതച്ചെലവുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില കുറഞ്ഞതായി മിഡില്‍ സെക്‌സ് യൂനിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലറും സാമ്പത്തിക വിദഗ്ധനുമായ ഡോ സീഡ്വവിന്‍ ഫെര്‍ണാണ്ടസിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.

മാര്‍ച്ച് 2018 നേക്കാള്‍ 3.6 ശതമാനത്തിന്റെ ഇടിവാണ് ആഹാരസാധനങ്ങളുടെ വിലയിലുണ്ടായത്. വാറ്റ് പ്രാബല്യത്തിലായെങ്കിലും ആഹാരസാധനങ്ങളുടെ വിലയില്‍ അത് പ്രതിഫലിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. ജീവിതച്ചെലവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറയുകയാണുണ്ടായത്. 2.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തുന്നത്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവ് ഗതാഗതച്ചെലവിലും കുറവുണ്ടാക്കിയെന്നും അദ്ദേഹം വിലയിരുത്തുന്നു.


Next Story

RELATED STORIES

Share it