വിക്രാന്തിന്റെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പൂര്‍ണമായും കൊച്ചിയില്‍ നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലിന്റെ നിര്‍മാണത്തില്‍ പങ്കുവഹിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ നിര്‍മാണത്തില്‍ പങ്കുവഹിച്ച സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (SILK), കെല്‍ട്രോണ്‍, ഓട്ടോകാസ്റ്റ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്.
കൊച്ചിയില്‍ നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ സീട്രയല്‍ കഴിഞ്ഞ ദിവസമാണ് വിജയകരമായി നടന്നത്. ഇതുവഴി കൊച്ചി കപ്പല്‍ശാല രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കപ്പലിന്റെ നിര്‍മാണത്തില്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പങ്കുവഹിച്ചുവെന്നതില്‍ സംസ്ഥാനം അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
6 സീട്രയലുകളാണ് പൂര്‍ത്തിയാക്കേണ്ടത്. അത് വിജയകരമായി നടത്താന്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് കഴിയട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ഒരു ദിവസം ശരാശരി മൂവായിരത്തോളം പേര്‍ക്കാണ് വിക്രാന്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴില്‍ ലഭിച്ചത്.
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല് സ്കൂളുകള് തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ് ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT