ചീഫ് സെക്രട്ടറിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിശ്വാസ് മേത്തയെ പരിശോധനയ്ക്ക് വിധേയമാക്കിയത്.

തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിശ്വാസ് മേത്തയെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ചീഫ് സെക്രട്ടറിയുടെ ഡ്രൈവറായ വട്ടപ്പാറ വേങ്ങോട് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലാം തീയതി വരെ ചീഫ് സെക്രട്ടറിക്കൊപ്പം വേങ്ങോട് സ്വദേശിയായ 40കാരന്‍ ജോലി ചെയ്തിരുന്നു. ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലാണ് ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിന്റെ ചുവടുപിടിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡിജിപി എന്നിവരെ ഡ്രൈവറുടെ രണ്ടാം നിര സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇന്ന് ഉച്ചയോടെയാണ് െ്രെഡവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. നാലാം തീയതി വരെ സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തിയിരുന്നു. ഒരു വിധ യാത്രാ പശ്ചാത്തലവുമില്ല. രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം. ഈ പശ്ചാത്തലത്തില്‍ ഡ്രൈവര്‍ക്ക് രോഗം ബാധിച്ചതിനെ ഗൗരവത്തോടെയാണ് കാണുന്നത്.
RELATED STORIES
ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു
1 Jun 2023 11:42 AM GMTകണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ ഇടിവ്
1 Jun 2023 9:06 AM GMT12 വയസില്‍ താഴെയുള്ള കുട്ടികളെ എഐ ക്യാമറയ്ക്ക് തിരിച്ചറിയാന്‍ കഴിയും;...
1 Jun 2023 8:41 AM GMTകണ്ണൂരില്‍ ബസില്‍ നഗ്നതാ പ്രദര്‍ശനം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
1 Jun 2023 8:35 AM GMT