- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൈദ്യുത വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ചുള്ള പാചകരീതിയും പ്രചാരത്തിലാകേണ്ടത് കാലത്തിന്റെ അനിവാര്യതയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പെട്രോളിയം ഇന്ധനങ്ങള്‍ക്കുള്ള അമിത ആശ്രയത്വം കുറയ്ക്കുന്നതിനായി വൈദ്യുത വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ചുള്ള പാചകരീതിയും പ്രചാരത്തില്‍ കൊണ്ടുവരേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന 'ഗോ ഇലക്ട്രിക്' പ്രചാരണ പരിപാടിയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
വായു മലിനീകരണം കുറയ്ക്കുന്നതിനും ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും പ്രതിരോധിക്കാനും വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ 'ഗോ ഇലക്ട്രിക്' പ്രചാരണ പരിപാടി പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനാണ് തുടക്കം കുറിക്കുന്നത്.
അക്ഷയോര്‍ജ സ്രോതസ്സുകളില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം ദേശീയ, സംസ്ഥാനതലങ്ങളില്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഇത് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഇടമായി നമ്മുടെ നാടിനെ മാറ്റുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഗോ ഇലക്ട്രിക് കാമ്പയിനിലൂടെ 2019ലെ സംസ്ഥാന വൈദ്യുത വാഹന നയത്തിന്റെ ലക്ഷ്യപ്രാപ്തിയിലേക്ക് കേരളം ഒരുപടി കൂടി അടുക്കുകയാണ്.
ഇതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ചുള്ള പാചകരീതിയുടെ പ്രചാരണം നടത്തുകയാണ്. സ്ത്രീകളുടെ ഗാര്‍ഹിക ജോലിഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന സ്മാര്‍ട്ട് കിച്ചന്‍ പദ്ധതിയെ ത്വരിതപ്പെടുത്താന്‍ സഹായകവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി ഉത്പാദനത്തിനുമേല്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ സുസ്ഥിരവികസനം മുന്‍നിര്‍ത്തിയുള്ള ഊര്‍ജ്ജകാര്യക്ഷമതാ പദ്ധതികള്‍ക്കും അക്ഷയോര്‍ജ്ജ പദ്ധതികള്‍ക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരികയാണെന്ന് ഊര്‍ജ്ജവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് ഉള്‍പ്പെടെയുള്ള പശ്ചാത്തല സംവിധാനങ്ങള്‍ ഒരുക്കുന്നതിനും വാഹനങ്ങളുടെ ഭാഗങ്ങള്‍ സംസ്ഥാനത്ത് തന്നെ നിര്‍മിക്കുന്നതിനും ചെറുകിട സംരംഭങ്ങളെയും കാര്‍ഷികരംഗത്തെയും പ്രാപ്തമാക്കുന്നതിലൂടെ ഊര്‍ജകാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളിലേക്ക് പോകുന്നതാണ് ഇന്നത്തെ സാഹചര്യത്തില്‍ അഭികാമ്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. മലിനീകരണം നമ്മള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ നിയന്ത്രിക്കാനാവാത്തതിന്റെ പ്രതിവിധി എന്ന നിലയ്ക്കാണ് വൈദ്യുതവാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന നയം സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















