Latest News

കേരളത്തെ കുരുതിക്കളമാക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്; യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍

മുഖ്യമന്ത്രി എടുക്കേണ്ടസമീപനത്തിലുണ്ടായ പാളിച്ചയാണ് കേരളത്തില്‍ ഇന്നു കാണുന്ന ഈ പ്രശനങ്ങളുടെയെല്ലാം അടിസ്ഥാന കാരണണമെന്നും അദ്ദേഹം പറഞ്ഞു

കേരളത്തെ കുരുതിക്കളമാക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്; യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍
X

കൊച്ചി: കേരളത്തെ കുരുതിക്കളമാക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും നിലപാട് തിരുത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി എടുക്കേണ്ടസമീപനത്തിലുണ്ടായ പാളിച്ചയാണ് കേരളത്തില്‍ ഇന്നു കാണുന്ന ഈ പ്രശനങ്ങളുടെയെല്ലാം അടിസ്ഥാന കാരണം.

ശബരിമലയില്‍ രണ്ടു യുവതികളെ ഇരുട്ടിന്റെ മറവില്‍ പ്രവേശിപ്പിച്ചു.വനിതാ മതിലില്‍ നിന്നും ലഭിച്ച ആവേശമാണ് മുഖ്യമന്ത്രിക്ക് ഇത്തരം തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെങ്കില്‍ ഇതാണോ നവോഥാന മൂല്യമെന്നും ബെന്നി ബഹനാന്‍ ചോദിച്ചു.ശബരി മല പ്രശ്‌നം പക്വതയോടെ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഇന്നു കാണുന്ന പ്രശ്‌നം ഉണ്ടാകില്ലായിരുന്നു.ദേവസ്വം ബോര്‍ഡ് സാവാകാശ ഹരജി നല്‍കിയിട്ടുണ്ട്. സുപ്രിം കോടതി 22 ന് റിവ്യൂ ഹരജി പരിഗണിക്കാനിരിക്കെ അര്‍ധരാത്രിയില്‍ കള്ളന്മാര്‍ കയറുന്നതുപോലെ യുവതികളെ എന്തിനാണ് ശബരി മലയില്‍ പ്രവേശിപ്പിച്ചതെന്നും ബെന്നി ബഹനാന്‍ ചോദിച്ചു.

പട്ടാളത്തില്‍ ശത്രുക്കളെ നേരിടാന്‍ വേഷം മാറി നേരിടുന്ന പരിപാടിയുണ്ട്. അതേ രിതിയിലാണ് ശബരിമലയില്‍ യുവതികളെ കയറ്റിയത്.സര്‍ക്കാരിന്റെ ശത്രു വിശ്വാസമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.വിശ്വാസത്തെ ശത്രുവായി കണ്ട് യുവതികളെ പോലീസിന്റെ അകമ്പടിയോടെ ശബരിമലയില്‍ കയറ്റി വിശ്വാസത്തെ നിഗ്രഹിക്കുന്ന നിലപാടാണ് അവിശ്വാസിയായ മുഖ്യമന്ത്രി സ്വീകരിച്ചത്.ഇത് സംസ്ഥാനത്തെ വലിയ ദുരുവസ്ഥയിലാണ് എത്തിക്കുന്നത്.നാടിന്റെ വിശ്വാസത്തെയും പൈതൃകത്തെയും നശിപ്പിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്.നാടിന്റെ മുഖ്യമന്ത്രി എന്തിനാണ് ഇത്ര അസ്വസ്ഥനാകുന്നത്.പിണറായി വിജയന് ഒരു വിമര്‍ശനവും സഹിക്കാന്‍ കഴിയില്ല. വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള വനിതാ മതിലിന്റെ മുഖ്യ സംഘാടകര്‍ പോലും യുവതികളെ ശബരിമലയില്‍ കയറ്റിയതിനെ തള്ളിപ്പറയുകയാണ്.മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യവും അഹങ്കാരമാണ് എല്ലാ പ്രശ്‌നത്തിനും കാരണം. കോടതി വിധി നടപ്പിലാക്കേണ്ടിയിരുന്നത് രാത്രിയില്‍ കള്ളന്മാരെ കയറ്റുന്നതുപോലെയല്ല.പകല്‍ വെളിച്ചത്തില്‍ ആളുകള്‍ കാണ്‍കെ വേണം.അല്ലാതെ ഇരുട്ടിന്റെ മറവില്‍ ഭീരുക്കളെപ്പോലയല്ലെ യുവതികളെ കയറ്റേണ്ടിയിരുന്നത്.പരാജയി ഭീതിയാണ് ഇതിനു കാരണം.മുഖ്യമന്ത്രിക്ക് യോജിച്ച നടപടിയല്ല.കേരളം വര്‍ഗീയ സംഘര്‍ഷ ഭുമിമായി മാറന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം പിണറായി വിജയനാണെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.സര്‍ക്കാര്‍ പണിത വനിതാ മതിലിന്റെ അടിത്തറ മണിക്കൂറുകള്‍ക്കം ഇളകി കഴിഞ്ഞുവെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

പിണറായി വിജയന്‍ കേരള ജനതയോട് മാപ്പു പറയണം.ആര്‍എസ്എസിനും സംഘപരിവാര ശക്തികള്‍ക്കും കേരളത്തില്‍ അഴിഞ്ഞാടാനുള്ള അന്തരീക്ഷം മുഖ്യമന്ത്രി സൃഷ്ടിച്ചു നല്‍കിയിരിക്കുകയാണ്. കാലം മുഖ്യമന്ത്രിക്ക് മാപ്പു നല്‍കില്ല.യുഡിഎഫ് കരിദിനാമാചരിക്കുന്നത് ശബരിമലയില്‍ യുവതികള്‍ കയറിയതിനെതിരെയല്ല മറിച്ച് ഇതിന്റെ പേരില്‍ ബിജെപിയും സംഘപരിവാര ശക്തികളും സിപിഎമ്മും ചേര്‍ന്ന് കേരളത്തെ കലാപ ഭൂമിയാക്കുന്നതിനെതിരെയാണെന്നും ബെന്നി ബഹനാന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.യുവതി പ്രവേശന വിഷയത്തില്‍ സിപിഎം സ്വീകരിക്കുന്ന നിലപാട് ബിജെപിയെ ശക്തിപെടുത്താനാണ് ഉപകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ അജണ്ട വിശ്വാസമല്ല മറിച്ച വര്‍ഗീയതയാണ്.വ്യക്തമായ അജണ്ടയോടെയാണ് ബിജെപിയും സംഘപരിവാര ശക്തികളും ശബരിമല വിഷയത്തില്‍ നീങ്ങുന്നതെന്നും ഇത് ജനം തിരിച്ചറിയണെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.




Next Story

RELATED STORIES

Share it