Latest News

കേന്ദ്ര സര്‍ക്കാര്‍ നീല ടാഗിന്റെ പിന്നാലെയാണ്; കൊവിഡ് വാക്‌സിന്‍ വേണമെന്നുള്ളവര്‍ സ്വയംപര്യാപ്തരായ്‌ക്കോളൂ: കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ നീല ടാഗിന്റെ പിന്നാലെയാണ്; കൊവിഡ് വാക്‌സിന്‍ വേണമെന്നുള്ളവര്‍ സ്വയംപര്യാപ്തരായ്‌ക്കോളൂ: കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത് ട്വിറ്ററില്‍ നീല ടാഗ് ലഭിക്കാനുള്ള പോരാട്ടത്തിനാണെന്നും കൊവിഡ് വാക്‌സിന്‍ വേണ്ടവര്‍ സ്വയം പര്യാപ്തരാവേണ്ട സമയമാണെന്നും കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. മുന്‍ഗണന എന്ന ഹാഷ് ടാഗോടെയാണ് രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വിറ്റര്‍ നീല ടാഗ് എടുത്തുമാറ്റിയിരുന്നു. അതിനെതിരേ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചു. തുടര്‍ന്ന് ട്വിറ്റര്‍ അത് പുനഃസ്ഥാപിച്ചു. അതിനു പിന്നാലെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്തിന്റെയും അക്കൗണ്ടില്‍ നിന്ന് നീല ടാഗ് റദ്ദാക്കി. ദീര്‍ഘനാളായി ഉപയോഗിക്കാത്തതുകൊണ്ടാണ് നീല ടാഗ് ഒഴിവാക്കിയതെന്നാണ് ട്വിറ്ററിന്റെ പ്രതികരണം.

പ്രമുഖരായ വ്യക്തികളുടെ അക്കൗണ്ടുകള്‍ പരിശോധിച്ച് ട്വിറ്റര്‍ തന്നെയാണ് നീല് ടാഗ് നല്‍കുന്നത്.

Next Story

RELATED STORIES

Share it