Latest News

യുക്രെയ്‌നില്‍ കുടുങ്ങിയവര്‍ക്കായി അടുത്ത 24 മണിക്കൂറിനുള്ളില്‍ 15 വിമാനങ്ങള്‍ അയക്കുമെന്ന് കേന്ദ്രം

യുക്രെയ്‌നില്‍ കുടുങ്ങിയവര്‍ക്കായി അടുത്ത 24 മണിക്കൂറിനുള്ളില്‍ 15 വിമാനങ്ങള്‍ അയക്കുമെന്ന് കേന്ദ്രം
X

ന്യൂഡല്‍ഹി; റഷ്യന്‍ സേന അധിനിവേശം നടത്തിയ യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ രാജ്യത്തെത്തിക്കാന്‍ 24 മണിക്കൂറിനുള്ളില്‍ 15 വിമാനങ്ങള്‍ ഉപയോഗിക്കുമെന്ന് വിദേശകാര്യമന്ത്രാലയം. യുക്രെയ്‌നില്‍ കുടുങ്ങിയ 60 ശതമാനം പേരും പോളണ്ടുപോലുള്ള അതിര്‍ത്തി രാജ്യങ്ങളിലേക്ക് കടന്നിട്ടുണ്ട്. അവിടെനിന്നുളളവരുമായാണ് വിമാനങ്ങള്‍ നാട്ടിലെത്തുക.

യുക്രെയ്‌നില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ഓപറേഷന്‍ ഗംഗയില്‍ വ്യോമസേന വിമാനങ്ങളും പങ്കെടുക്കുമെന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ അരിന്‍ദം ബഗാച്ചി പറഞ്ഞു.

അടുത്ത 24 മണിക്കൂറില്‍ 15 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയും ശ്രമങ്ങളില്‍ പങ്കാളികളാവും. ബുക്കാറെസ്റ്റില്‍ നിന്നുള്ള സി17 വിമാനം ഇന്ന് ഡല്‍ഹിയിലെത്തുമെന്നും ബഗാച്ചി പറഞ്ഞു.

ഇന്ന് രാജ്യത്തെത്തുന്ന മൂന്ന് വ്യോമസേന വിമാനങ്ങളില്‍ ബുഡാപെസ്റ്റ്, ബുകാറസ്റ്റ്, റെസസോവ് എന്നിവിടങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരാണ് വരുന്നത്.

റഷ്യന്‍ ആക്രമണത്തെുടര്‍ന്നാണ് യുക്രെയ്‌നില്‍ പ്രതിസന്ധിയുണ്ടായത്.

ഇന്ത്യന്‍ പൗരന്മാരോട് ഖര്‍കീവ് വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറില്‍ യുക്രെയ്‌നില്‍ കുടുങ്ങിയവരുമായി 6 വിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്.

Next Story

RELATED STORIES

Share it