Latest News

മാലമോഷ്ടാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി

മാലമോഷ്ടാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി
X

തിരുവനന്തപുരം: സ്‌കൂട്ടറിലെത്തി വയോധികയുടെ മാല മോഷ്ടിച്ചയാളെ ഫോര്‍ട്ട് പോലിസ് അറസറ്റ് ചെയ്തു. തിരുവനന്തപുരം മുട്ടത്തറ പൊന്നറ സ്‌കൂളിനു സമീപം പുതുവല്‍പുത്തന്‍ വീട്ടില്‍ വിഷ്ണു എന്ന മാക്കാന്‍ വിഷ്ണുവാണ് (25) പിടിയിലായത്. മോഷണം നടത്തി മണിക്കൂറുകള്‍ക്കകം പോലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാലു ദിവസം മുന്‍പ് മെഡിക്കല്‍ കോളെജ് ഭാഗത്ത് നിന്നും മോഷ്ടിച്ച സ്‌കൂട്ടര്‍ നിറംമാറ്റി അതില്‍ സഞ്ചരിച്ചാണ് മാല പൊട്ടിച്ചത്.


കേരളത്തിലും തമിഴ്‌നാട്ടിലും പിടിച്ചുപറി, ലഹരി കൈമാറ്റം തുടങ്ങി നിരവിധി കേസുകളില്‍ പ്രതിയായ വിഷ്ണു മാസങ്ങള്‍ക്ക് മുന്‍പാണ് ജയില്‍മോചിതനായത്. ഫോര്‍ട്ട് പോലിസ് ഇന്‍സ്‌പെക്ടര്‍ ജെ രാകേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ സജു ഏബ്രഹാം ഉള്‍പ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.




Next Story

RELATED STORIES

Share it