ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
നിലമ്പൂര്‍ താഴെ ചന്തക്കുന്ന് പൊറ്റയില്‍ മുഹമ്മദ് അഷറഫിന്റെ മകന് റിഷിബിന്റെ (25) മൃതദേഹമാണ് ഇന്നു രാവിലെ 7.10 ഓടെ അഗ്നിശമന സേന കണ്ടെടുത്തത്.
മലപ്പുറം: കുറുവന്‍ പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നിലമ്പൂര്‍ താഴെ ചന്തക്കുന്ന് പൊറ്റയില്‍ മുഹമ്മദ് അഷറഫിന്റെ മകന് റിഷിബിന്റെ (25) മൃതദേഹമാണ് ഇന്നു രാവിലെ 7.10 ഓടെ അഗ്നിശമന സേന കണ്ടെടുത്തത്.
കുറുവന്‍ പുഴയുടെ കണ്ണംകുണ്ട് കടവില്‍ ഞായറാഴ്ച്ച വൈകീട്ട് 6.30ഓടെ കുളിക്കുന്നതിനിടയിലാണ് റിഷിബിന് ഒഴുക്കില്‍പ്പെട്ടത്. രാത്രി 8.30 വരെ നാട്ടുകാരും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തുടര്‍ന്നാണ് ഫയര്‍ സ്റ്റേഷന് ഓഫിസര്‍ അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച നാട്ടുകാരുടെ സഹായതോടെ തിരിച്ചില്‍ ആരംഭിച്ചത്. 10 മിനിറ്റിനുള്ളില്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തു നിന്നും മൃതദേഹം കണ്ടെടുത്തു. തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി മൃതുദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT