- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ കാണാതായ ആറ് വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ ട്രങ്ക് പെട്ടിക്കുള്ളില്‍

ലഖ്‌നോ: യുപിയില്‍ രണ്ട് ദിവസം മുമ്പ് കാണാതായ ആറ് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. അയല്‍ വീട്ടിലെ തുണി നിറയ്ക്കുന്ന ട്രങ്ക് പെട്ടിക്കുള്ളില്‍ നിന്ന് ഇന്ന് രാവിലെയാണ് കണ്ടെടുത്തത്.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്ന് ഹാപൂര്‍ എസ് പി സര്‍വേഷ് കുമാര്‍ മിശ്ര പറഞ്ഞു. ബലാല്‍സംഗത്തെത്തുടര്‍ന്നുള്ള മരണമാണോയെന്ന് പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് അദ്ദേഹം പറഞ്ഞു.
'ഇന്നലെ ഒരു പെണ്‍കുട്ടിയെ കാണാതായതായി ഞങ്ങള്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇന്ന് അയല്‍വാസിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായി വിവരം ലഭിച്ചു. ഒരു ടീമിനെ അയച്ചെങ്കിലും മുന്‍വശത്തെ വാതില്‍ പൂട്ടിയതായി കണ്ടെത്തി. പൂട്ട് തകര്‍ത്ത് ഞങ്ങള്‍ കെട്ടിടത്തിലേക്ക് പ്രവേശിച്ചു. അകത്ത് തിരച്ചില്‍ നടത്തിയപ്പോള്‍, ഒരു പെട്ടിക്കുള്ളില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്നു- അദ്ദേഹം പറഞ്ഞു.
കെട്ടിടമുടമയെ പോലിസ് കസ്റ്റിഡിയിലെടുത്തു. ഇയാളെ പ്രദേശവാസികള്‍ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പോലിസ് ഏറെ പണിപ്പെട്ടാണ് ഇയാളെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. പുറത്തുവന്ന മറ്റൊരു വീഡിയോയില്‍ ഒരു ട്രങ്കില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ കുട്ടിയുടെ മൃതദേഹം കാണുന്നു. പിന്നീട് പോലിസ് എത്തി മൃതദേഹം മാറ്റി.
വ്യാഴാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയെ അവസാനം കണ്ടതെന്ന് പിതാവ് പറഞ്ഞു. എന്തോ ചില സാധനങ്ങള്‍ വാങ്ങണമെന്ന് പറഞ്ഞ് കുട്ടി 5 രൂപ വാങ്ങിയിരുന്നുവത്രെ. വ്യാഴാഴ്ച വൈകീട്ട് 5.30നായിരുന്നു ഇത്. പക്ഷേ, വൈകീട്ടായിട്ടും പെണ്‍കുട്ടി തിരിച്ചെത്തിയില്ല. കുടുംബവും നാട്ടുകാരും രാത്രി മുഴുവന്‍ തിരഞ്ഞു. വെള്ളിയാഴ്ച പോലിസില്‍ പരാതി നല്‍കി.
പ്രതി മകളെ മോട്ടോര്‍സൈക്കിളില്‍ ഇരുത്തി വീട്ടിലേക്ക് പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു.
RELATED STORIES
ബക്രീദിന് തപാല്‍ ജീവനക്കാര്‍ക്ക് അവധി നല്‍കണം: പി ആര് സിയാദ്
5 Jun 2025 5:31 AM GMTഅമ്മയേയും മകളെയും കൊന്ന കേസിലെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടിസ്...
5 Jun 2025 3:34 AM GMTവര്‍ഗീയ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ 32 കംപ്യൂട്ടര്‍ വിദഗ്ദരെ...
5 Jun 2025 3:18 AM GMTമാംസം കൊണ്ടുപോവുകയായിരുന്ന ലോറിക്ക് തീയിട്ട് ഹിന്ദുത്വര്‍ (വീഡിയോ)
5 Jun 2025 2:38 AM GMTഅയല്‍വാസിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടി; യുവതി അറസ്റ്റില്‍
5 Jun 2025 2:16 AM GMTഇന്ന് അറഫ സമ്മേളനം; ലോകമാനവികതയുടെ മഹാസംഗമം
5 Jun 2025 2:07 AM GMT