Latest News

കൊലപാതകങ്ങള്‍ അവസാനിച്ചാല്‍ സംസ്ഥാന പദവി തിരികെ ലഭിക്കുമെന്ന് ബിജെപി കശ്മീര്‍ യൂനിറ്റ്

കൊലപാതകങ്ങള്‍ അവസാനിച്ചാല്‍ സംസ്ഥാന പദവി തിരികെ ലഭിക്കുമെന്ന് ബിജെപി കശ്മീര്‍ യൂനിറ്റ്
X

ശ്രീനഗര്‍: ജനങ്ങളെ തിരഞ്ഞെടുത്ത് കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുകയും ആളുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുകയും ചെയ്താല്‍ ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കുമെന്ന് ബിജെപിയുടെ കശ്മീര്‍ ഘടകം.

ബിജെപി പ്രവര്‍ത്തകര്‍ കൊലപാതകത്തിന്റെ ലക്ഷ്യമാകുന്നുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അശോക് കൗള്‍ ആരോപിച്ചു.

ഇപ്പോഴത്തെ കൊലപാതകങ്ങളില്‍ കശ്മീരിന് പുറത്തുള്ളവരും മുസ്‌ലിംകളല്ലാത്തവരും മുസ് ലിംകളും ഒരു പോലെ ഇരയാക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ''ജമ്മു കശ്മീരില്‍ ഇത്തരം കൊലപാതകങ്ങള്‍ അവസാനിക്കുകയും ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്താല്‍ സംസ്ഥാന പദവി പുനഃസ്ഥാപിക്കും''- അദ്ദേഹം പറഞ്ഞു.

നിയോജകണ്ഡല അതിര്‍ത്തി നിര്‍ണയം അവസാനിച്ചാല്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തി നിര്‍ണയ കമ്മീഷന് മാര്‍ച്ച് 6ാം തിയ്യതി വരെയാണ് കാലാവധിയുള്ളത്. കമ്മീഷന്‍ 90 മണ്ഡലങ്ങളുടെ പരിധിയാണ് നിശ്ചയിക്കുക. അത് സംഭവിച്ച ഉടന്‍ തിരഞ്ഞെടുപ്പും നടക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it