Latest News

സൗദിയിലേക്കുള്ള വിമാന വിലക്ക് ഒരുമാസം കൂടി നീട്ടി

കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് 2020 മാര്‍ച്ച് മുതലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി തുടങ്ങിയത്

സൗദിയിലേക്കുള്ള വിമാന വിലക്ക് ഒരുമാസം കൂടി നീട്ടി
X

ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ത്യ ഒക്ടോബര്‍ 31 വരെ നീട്ടിയതോടെ ഗള്‍ഫ് മലയാളികളുടെ യാത്രാ ദുരിതം പരിഹരിക്കപ്പെടാതെ നീളുന്നു. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഒഴിവാക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു മാസത്തേക്ക് കൂടി വിലക്ക് നീട്ടുകയാണുണ്ടായത്.


കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് 2020 മാര്‍ച്ച് മുതലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി തുടങ്ങിയത്. ഓരോ മാസത്തിന്റേയും അവസാനം ഇപ്പോള്‍ വിലക്ക് നീട്ടുകയാണ്. കാര്‍ഗോ വിമാനങ്ങള്‍ക്കും ഡയകരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ല.




Next Story

RELATED STORIES

Share it