Latest News

കൊടുവള്ളിക്കാരുടെ ആര്‍എസ്എസ് വിരുദ്ധ മനസ്സ് ഗുണം ചെയ്യും: മുസ്തഫ കൊമ്മേരി

കൊടുവള്ളിക്കാരുടെ ആര്‍എസ്എസ് വിരുദ്ധ മനസ്സ് ഗുണം ചെയ്യും: മുസ്തഫ കൊമ്മേരി
X

കൊടുവള്ളി : കൊടുവള്ളിയിലെ ജനങ്ങളുടെ സംഘപരിവാര്‍ ഫാസിസ്റ്റ് വിരുദ്ധ മനസ്സ് ഈ തിരഞ്ഞെടുപ്പില്‍ ഗുണകരമാവുമെന്ന് മുസ്തഫ കൊമ്മേരി. നാലാം ഘട്ട പര്യടനത്തില്‍ നരിക്കുനിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫും എല്‍ഡിഎഫും പല സമയങ്ങളിലായി സംഘ പരിവാറുമായി ചേര്‍ന്നു നില്‍ക്കുന്ന സമീപനം മണ്ഡലത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യക്തി രാഷ്ട്രീയത്തിനപ്പുറം രാജ്യ നന്മക്ക് വേണ്ടി വളര്‍ന്നു വരുന്ന പ്രസ്ഥാനം എന്ന നിലയില്‍ എസ്ഡിപിഐയെ പിന്തുണക്കാന്‍ ജനങ്ങള്‍ തയ്യാറാവുന്നുണ്ടെന്നും മുസ്തഫ കൊമ്മരി പറഞ്ഞു. നരിക്കുനിയില്‍ നടന്ന പര്യടനത്തിന് ഇബ്രാഹീം, ബഷീര്‍ കെ പി , റഷീദ് എന്നിവര്‍ പങ്കെടുത്തു.


വൈകുന്നേരം നടന്ന സ്റ്റുഡന്‍സ് വിത്ത് കൊമ്മേരി പരിപാടി ശ്രദ്ധേയമായിരുന്നു. കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രടറി മുഹമ്മദ് റിഫ ഉദ്ഘാടനം ചെയ്തു. പിടി അഹ്മദ്, വി എം നാസര്‍, ഹിഷാം ഇല്‍യാസ് സംസാരിച്ചു. കുടുക്കിലുമ്മാരത്ത് നടന്ന ജനസമ്പര്‍ക്ക പരിപാടിയോടെയാണ് പ്രചരണം അവസാനിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് തച്ചംപൊയിലില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ കൊടുവള്ളിയില്‍ സമാപിക്കും. ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മൈസൂര്‍, ദേശീയ സെക്രട്ടറിയേറ്റ് അംഗം പ്രൊ. പി കോയ , ജില്ല സെക്രട്ടറി കെ.ജലീല്‍ സഖാഫി, സ്ഥാനാര്‍ത്ഥി മുസ്തഫ കൊമ്മേരി തുടങ്ങിയവര്‍ സംസാരിക്കും




Next Story

RELATED STORIES

Share it