Latest News

ക്രമസമാധാനവും സാമ്പത്തികരംഗവും മെച്ചപ്പെട്ടെന്ന്; ഉത്തര്‍പ്രദേശിന് അമിത് ഷായുടെ അഭിനന്ദനം

ക്രമസമാധാനവും സാമ്പത്തികരംഗവും മെച്ചപ്പെട്ടെന്ന്; ഉത്തര്‍പ്രദേശിന് അമിത് ഷായുടെ അഭിനന്ദനം
X

ലഖ്‌നോ: ഉത്തര്‍പ്രദേശിന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ അഭിനന്ദനം. ക്രമസാധാന പാലനം, സാമ്പത്തിക വളര്‍ച്ച എന്നിവയില്‍ രണ്ട് കൊല്ലം കൊണ്ട് ഉത്തര്‍പ്രദേശിനെ രാജ്യത്തെ മികച്ച സംസ്ഥാനമാക്കിയെന്ന് അമിത് ഷാ പറഞ്ഞു. വെറും രണ്ട് കൊല്ലം കൊണ്ടാണ് യുപി ഈ നേട്ടങ്ങളുണ്ടാക്കിയതെന്നും ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ റവന്യു 11 ലക്ഷം കോടിയില്‍ നിന്ന് 22 ലക്ഷം കോടിയായി മാറിയെന്നും രാജ്യത്തെ രണ്ടാം സ്ഥാനം വഹിക്കുന്ന സംസ്ഥാനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ലഖ്‌നോവില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സസില്‍ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കുന്നതിനിടയിലാണ് യുപിയെ ഷാ അപ്രതീക്ഷിതമായി പുകഴ്ത്തിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ദലിത്, ന്യൂനപക്ഷ പീഡനം അരങ്ങേറുന്ന സംസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് യുപി. കൊവിഡ് മാനേജ്‌മെന്റിന്റെ തകരാറുമൂലം ആയിരക്കണക്കിന് കൊവിഡ് ബാധിച്ചവരുടെ മൃതദഹേങ്ങളാണ് ഗംഗയില്‍ ഒഴുകി നടന്നത്.

Next Story

RELATED STORIES

Share it