Latest News

താമരശ്ശേരിയില്‍ കാണാതായ എട്ടു വയസുകാരന്റെ മൃതദേഹം കണ്ടെത്തി

താമരശ്ശേരിയില്‍ കാണാതായ എട്ടു വയസുകാരന്റെ മൃതദേഹം കണ്ടെത്തി
X

കോഴിക്കോട്: താമരശ്ശേരി അണ്ടോണയില്‍ കാണാതായ എട്ടു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. വീടിന്റെ സമീപത്തുള്ള പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് അമീന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് അമീനെ കാണാതായത്. കളരാന്തിയി ജിഎംഎല്‍പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. വെള്ളച്ചാല്‍ വി സി അഷ്‌റഫിന്റെ മകനാണ് മരിച്ച മുഹമ്മദ് അമീന്‍.

ഇന്നലെ മുതല്‍ പോലിസും ഫയര്‍ഫോഴ്‌സുമെല്ലാം കുട്ടിയെ കണ്ടെത്താനായി തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്നു രാവിലെയാണ് കുട്ടിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Next Story

RELATED STORIES

Share it