Latest News

ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത് പത്ത് പുതിയ ബില്ലുകള്‍

ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത് പത്ത് പുതിയ ബില്ലുകള്‍
X

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പത്ത് പുതിയ ബില്ലുകള്‍ അവതരിപ്പിക്കും. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആണവോര്‍ജ്ജ ബില്ലാണ്, ഇത് ആദ്യമായി സ്വകാര്യ കമ്പനികള്‍ക്ക് (ഇന്ത്യന്‍, വിദേശ) ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കും. നിലവില്‍ രാജ്യത്തെ എല്ലാ ആണവ നിലയങ്ങളും നിര്‍മ്മിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും എന്‍പിസിഐഎല്‍ പോലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളാണ്. ബില്ല് പാസായാല്‍ സ്വകാര്യ മേഖലയ്ക്കും ആണവോര്‍ജ്ജ ഉല്‍പാദനത്തില്‍ പ്രവേശനം ലഭിക്കും.

ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ പ്രധാന ബില്ല് ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ബില്ലായിരിക്കും. യുജിസി, എഐസിടിഇ, എന്‍സിടിഇ തുടങ്ങിയ പ്രത്യേക നിയന്ത്രണ സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കാനും ഒരൊറ്റ ദേശീയ കമ്മീഷന്‍ സൃഷ്ടിക്കുകയുമാണ് ഉദ്ദേശം. ഇത് ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ കൂടുതല്‍ പ്രാപ്യവും ഫലപ്രദവുമാക്കുമെന്ന് സര്‍ക്കാര്‍ വാദം.

ദേശീയപാത (ഭേദഗതി) ബില്ലാണ് മറ്റൊന്ന്. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ വേഗത്തിലും സുതാര്യവുമാക്കുകയും അതുവഴി ദേശീയപാത പദ്ധതികളിലെ കാലതാമസം കുറയ്ക്കുകയും ചെയ്യാനാണ് ബില്ല് വളി ലക്ഷ്യമിടുന്നത്. കമ്പനി നിയമത്തിലും എല്‍എല്‍പി നിയമത്തിലും മാറ്റങ്ങള്‍ കൊണ്ടുവരും. 2013 ലെ കമ്പനി നിയമവും 2008 ലെ എല്‍എല്‍പി നിയമവും ഭേദഗതി ചെയ്തുകൊണ്ട് ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം കൂടുതല്‍ ലളിതമാക്കുന്ന കോര്‍പ്പറേറ്റ് നിയമ (ഭേദഗതി) ബില്ല്, 2025 അവതരിപ്പിക്കാനാണ് തീരുമാനം. എല്ലാ മാര്‍ക്കറ്റ് നിയമങ്ങളും ഒരു ബില്ലില്‍ കൊണ്ടുവരും. സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് കോഡ് ബില്ല്, 2025, സെബി ആക്ട്, ഡെപ്പോസിറ്ററീസ് ആക്ട്, സെക്യൂരിറ്റീസ് കോണ്‍ട്രാക്ട്‌സ് ആക്ട് എന്നിവ സംയോജിപ്പിച്ച് ഒരു ലളിതമായ നിയമം സൃഷ്ടിക്കാനാണ് ലക്ഷ്യം.

ഭരണഘടനാ ഭേദഗതി ബില്ലാണ് അടുത്തത്. 131-ാം ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ഒരു നിര്‍ദേശം അവതരിപ്പിക്കും. ഈ ബില്ല്, പ്രത്യേകിച്ച്, ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശത്തെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 240ന്റെ പരിധിയില്‍ കൊണ്ടുവരും. ആര്‍ട്ടിക്കിള്‍ 240 പ്രകാരം, നിയമപദവിയുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് നിയന്ത്രണങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

കമ്പനികള്‍ക്കെതിരായ തര്‍ക്കങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരിക്കുന്നതാണ് അടുത്തത്. കമ്പനികളും വ്യക്തികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പലപ്പോഴും വര്‍ഷങ്ങളോളം കോടതികളില്‍ നീണ്ടുനില്‍ക്കും. ആര്‍ബിട്രേഷന്‍ അവാര്‍ഡുകളെ വെല്ലുവിളിക്കുന്ന പ്രക്രിയ ലളിതമാക്കുന്നതിനും തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനും 2025 ലെ ആര്‍ബിട്രേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ (ഭേദഗതി) ബില്ല് അവതരിപ്പിക്കും.

Next Story

RELATED STORIES

Share it