Latest News

ആറ് ജില്ലകളില്‍ ഇന്ന് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും

ആറ് ജില്ലകളില്‍ ഇന്ന് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും
X

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് താപനില 40 ഡിഗ്രിവരെ എത്താനിടയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനില ഉയരുക. കഴിഞ്ഞ ദിവസവും ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. സാധാരണ 33-36 ഡിഗ്രിക്കുള്ളിലാണ് ഇവിടത്തെ താപനില.

കഴിഞ്ഞ ദിവസം ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പുനലൂരാണ്, 38.7 ഡിഗ്രി സെല്‍ഷ്യസ്.

കാറ്റ് കുറഞ്ഞതും വേനമഴയില്ലാതായതുമാണ് താപനിലയിലുളള ഉയര്‍ച്ചക്ക് കാരണമെന്നാണ് കാലാവസ്ഥാവകുപ്പ് പറയുന്നത്.

അടുത്ത ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. ഉച്ചസമയത്ത് പുറം ജോലികള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പകല്‍സമയത്ത് 11 മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.

നാളെ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. മാര്‍ച്ച് അവസാനത്തോടെ കൂടുതല്‍ മഴയ്ക്കും സാധ്യതയുണ്ട്. വരണ്ട വടക്ക് കിഴക്കന്‍ കാറ്റാണ് ഈ ദിവസങ്ങളില്‍ ചൂട് കൂടാന്‍ കാരണം. മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തിന് മുകളിലായുള്ള ഉഷ്ണ തരംഗത്തിന് സമാനമായ അന്തരീക്ഷമാണ് വരണ്ട വടക്കന്‍ കാറ്റിന് കാരണം.

Next Story

RELATED STORIES

Share it