Latest News

നടി വിജയശാന്തി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്; അമിത് ഷായുമായി കൂടികാഴ്ച നടത്തി

നടി വിജയശാന്തി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്; അമിത് ഷായുമായി കൂടികാഴ്ച നടത്തി
X
ഹൈദരാബാദ്: പ്രശസ്ത നടി വിജയശാന്തി കോണ്‍ഗ്രസില്‍നിന്നും രാജിവച്ചു. വിജയശാന്തി ഡല്‍ഹിയില്‍ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തി. നാളെ ബിജെപി ആസ്ഥാനത്ത് ഇവര്‍ ബിജെപി അംഗത്വം സ്വീകരിക്കും എന്നാണ് റിപോര്‍ട്ട്.


കഴിഞ്ഞ ദിവസം ഹൈദരാബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്. 1990 ല്‍ ബിജെപിയില്‍ ചേര്‍ന്നാണ് വിജയശാന്തി ആദ്യമായി രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. തുടര്‍ന്ന് ഇവര്‍ തെലുങ്കാന രാഷ്ട്ര സമിതിയിലേക്ക് ചേക്കേറി. പിന്നീട് കോണ്‍ഗ്രസിനൊപ്പം ചേരുകയായിരുന്നു. എന്നാല്‍ ഏതാനും മാസങ്ങളായി കോണ്‍ഗ്രസില്‍ സജീവമായിരുന്നില്ല. പ്രദേശിയ കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതായി നേരത്തെ നടി വ്യക്തമാക്കിയിരുന്നു.




Next Story

RELATED STORIES

Share it