Latest News

ശിശുവില്‍പ്പനക്കെതിരേ അടിയന്തര നടപടിക്കൊരുങ്ങി തെലങ്കാന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍

ശിശുവില്‍പ്പനക്കെതിരേ അടിയന്തര നടപടിക്കൊരുങ്ങി തെലങ്കാന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍
X

ഹൈദരാബാദ്: കുഞ്ഞുങ്ങളെ വില്‍ക്കുന്നതിനേതിരേ അടിയന്തര നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി തെലങ്കാന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. നല്‍കൊണ്ട ജില്ലയില്‍ നടന്ന ശിശുവില്‍പ്പന സംബന്ധിച്ച കേസുകള്‍ മുന്‍നിര്‍ത്തിയാണ് നടപടി.

ശാന്തിനഗറില്‍ നിന്നുള്ള ദമ്പതികളായ കൊറ ബാബുവും പാര്‍വതിയും തങ്ങളുടെ നവജാത ശിശുവിനെ ആന്ധ്രാപ്രദേശിലെ ഏലൂരില്‍ നിന്നുള്ള ഒരു കുടുംബത്തിന് വിറ്റതോടെയാണ് സംഭവം പുറത്തുവരുന്നത്. സാമ്പത്തിക ബാധ്യത താങ്ങാനാവില്ലെന്നതിനാലാണ് കുട്ടിയെ വില്‍ക്കാന്‍ ഇരുവരും തീരുമാനിച്ചതെന്നാണ് വിവരം.

കുഞ്ഞിനെ വിറ്റ ദമ്പതികളെയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും പോലിസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ 25ന്, ഗുണ്ടൂര്‍ ജില്ലയിലെ കൊണ്ടല്‍ എന്ന ഇടനിലക്കാരന്‍ വഴിയായിരുന്നു വില്‍പ്പന. ഇയാള്‍ 2.5 ലക്ഷം രൂപയുടെ നിയമവിരുദ്ധ വില്‍പ്പന കരാര്‍ ഉണ്ടാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. നിലവില്‍ കുഞ്ഞും അമ്മയും സഖി സെന്ററില്‍ പരിചരണത്തിലാണ്. കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരികയാണ്. ഇത്തരത്തില്‍ നിരവധി കേസുകള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ നടപടികള്‍ കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് തെലങ്കാന സര്‍ക്കാര്‍.

Next Story

RELATED STORIES

Share it