Latest News

ബിജെപി വിരുദ്ധ കൂട്ടായ്മക്ക് ആഹ്വാനം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി

ബിജെപി വിരുദ്ധ കൂട്ടായ്മക്ക് ആഹ്വാനം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി
X

ഹൈദരാബാദ്: ബിജെപിക്കെതിരേ ഐക്യമുന്നണിക്ക് ആഹ്വാനം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടികള്‍ക്കെതിരേ ബദല്‍ രൂപപ്പെടുത്തുന്നതിനുവേണ്ടി താന്‍ രാജ്യത്തെ എല്ലാ പ്രധാന പാര്‍ട്ടി നേതാക്കളെയും നേരില്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരോടും സംസാരിച്ചശേഷം ഡിസംബര്‍ രണ്ടാം വാരം ഹൈദരാബാദില്‍ പ്രതിപക്ഷനേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കും. മോദിക്കെതിരേയുളള പോരാട്ടത്തില്‍ തെലങ്കാന രാഷ്ട്രസമിതി മുന്നിലുണ്ടാവും-ചന്ദ്രശേഖര റാവു പറഞ്ഞു. ഹൈദരാബാദ് ടിആര്‍എസ് ഭവനില്‍ പാര്‍ട്ടിയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ദുബ്ബാക്ക് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ടിആര്‍എസ് സ്ഥാനാര്‍ത്ഥിയെ ബിജെപി പരാജയപ്പെടുത്തിയിരുന്നു. ബിജെപിയുടെ എം രഘുനന്ദനന്‍ റാവു ടിആര്‍എസ്സിലെ സോലിപേട്ട സുജാതയേക്കാള്‍ 1,470 വോട്ടുകളാണ് അധികം നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി 62,772 വോട്ടും ടിആര്‍എസ് സ്ഥാനാര്‍ത്ഥി 61,302 വോട്ടും നേടി. കോണ്‍ഗ്രസ്സ് 21,819 വോട്ട് കരസ്ഥമാക്കി.

Next Story

RELATED STORIES

Share it