Latest News

തമിഴര്‍ക്ക് ഹിന്ദി പഠിക്കാമല്ലോ: കനിമൊഴിക്ക് മറുപടിയുമായി ജസ്റ്റിസ് കഠ്ജു

ഹിന്ദി അറിയാത്തതിന്റെ പേരില്‍ വിമാനത്താവളത്തില്‍വെച്ച് അപമാനിക്കപ്പെട്ടതായി ഡിഎംകെ എം.പി കനിമൊഴി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തമിഴര്‍ക്ക് ഹിന്ദി പഠിക്കാമല്ലോ: കനിമൊഴിക്ക് മറുപടിയുമായി ജസ്റ്റിസ് കഠ്ജു
X

ന്യഡല്‍ഹി: തമിഴരോട് ഹിന്ദി പഠിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കഠ്ജുവിന്റെ ഉപദേശം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കഠ്ജു ഇക്കാര്യം ആവശ്യപ്പെട്ടത്. ഹിന്ദി അറിയാത്തതിന്റെ പേരില്‍ വിമാനത്താവളത്തില്‍വെച്ച് അപമാനിക്കപ്പെട്ടതായി ഡിഎംകെ എം.പി കനിമൊഴി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിന്ദി അറിയാത്തതിന്റെ പേരില്‍ 'ഇന്ത്യക്കാരിയല്ലേ' എന്നാണ് സിഐഎസ്എഫ് ഓഫീസര്‍ ചോദിച്ചതെന്നും എന്നുമുതലാണ് ഇന്ത്യക്കാര്‍ എന്നാല്‍ ഹിന്ദി സംസാരിക്കുന്നവര്‍ എന്നായി മാറിയതെന്നും ട്വിറ്ററിലൂടെ കനിമൊഴി ചോദിച്ചിരുന്നു. ഇതിനു പുറകെയാണ് ജസ്റ്റിസ് കഠ്ജു തമിഴരെ ഹിന്ദി പഠിക്കാന്‍ ഉപദേശിച്ചത്.




'എന്തുകൊണ്ടാണ് ഈ വിഷയം തമിഴരെ ഇത്രയധികം ബാധിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആരും അവരുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നില്ല. നിങ്ങള്‍ക്ക് ഇത് പഠിക്കണമെങ്കില്‍ പഠിക്കുക. താല്‍പര്യമില്ലെങ്കില്‍ പഠിക്കരുത്. ഇന്ത്യയുടെ ലിങ്ക് ഭാഷയെന്ന നിലയില്‍ ഹിന്ദി പഠിക്കാന്‍ ഞാന്‍ വ്യക്തിപരമായി തമിഴരോട് നിര്‍ദ്ദേശിക്കുന്നു. ഏകദേശം 50% ഇന്ത്യക്കാര്‍ ഹിന്ദി സംസാരിക്കുന്നു (ഒന്നാംഭാഷ അല്ലെങ്കില്‍ രണ്ടാം ഭാഷയായി). പക്ഷേ, ഇത് നിങ്ങളുടെ ഇഷ്ടമാണ്, കൂടാതെ ഇത് എന്റ് മാത്രം അഭിപ്രായമാണ്, നിങ്ങള്‍ക്ക് വേണമെങ്കില്‍ വിയോജിക്കാം. ഹിന്ദി ഹൃദയഭൂമിയില്‍ മാത്രമല്ല, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ബംഗാള്‍, കശ്മീര്‍, തെലങ്കാന, വടക്കുകിഴക്കന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും സംസാരിക്കുന്നു. , അവര്‍ അതിനെ ഉറുദു എന്ന് വിളിക്കുന്നുവെങ്കിലും. എല്ലാ ഇന്ത്യക്കാരും ഇത് പഠിക്കുന്നു, അത് അടിച്ചേല്‍പ്പിക്കപ്പെടുന്നില്ലെങ്കിലും' എന്നായിരുന്നു കഠ്ജു ഫേസ്ബുക്കില്‍ കുറിച്ചത്.


Next Story

RELATED STORIES

Share it