Latest News

വാക്‌സിന്‍ പാഴാക്കുന്നതില്‍ മുന്നില്‍ തമിഴ്‌നാട്; രണ്ടാം സ്ഥാനത്ത് ഹരിയാന

വാക്‌സിന്‍ പാഴാക്കുന്നതില്‍ മുന്നില്‍ തമിഴ്‌നാട്; രണ്ടാം സ്ഥാനത്ത് ഹരിയാന
X

ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാവുമ്പോഴും പല സംസ്ഥാനത്തും വാക്‌സിന്‍ പാഴാക്കുന്നതിന്റെ അളവ് ഭീമമാണെന്ന് വിവരാവകാശ രേഖ. കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങിയതുമുതലുള്ള കണക്കാണ് പുറത്തുവന്നിട്ടുള്ളത്.

കണക്കനുസരിച്ച് തമിഴ്‌നാടാണ് വാക്‌സിന്‍ പാഴാക്കുന്നതില്‍ മുന്നില്‍, 12.10 ശതമാനം. തൊട്ടുപിന്നാലെ ഹരിയാന 9.74 ശതമാനം. പഞ്ചാബ് 8.12 ശതമാനം, മണിപ്പൂര്‍ 7.8 ശതമാനം, തെലങ്കാന 7.55 ശതമാനം എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കണക്ക്.

ഏപ്രില്‍ 11 വരെ പത്ത് കോടി ഡോസ് വാക്‌സിനാണ് നല്‍കിയതെങ്കില്‍ അതില്‍ 44 ലക്ഷം ഡോസാണ് പാഴായിപ്പോയത്.

വാക്‌സിന്‍ പാഴാക്കാതെ ഉപയോഗിക്കുന്നതില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതില്‍ മുന്നില്‍ കേരളം, ബംഗാള്‍, ഹിമാചല്‍പ്രദേശ്, മിസോറം, ഗോവ, ദാമന്‍ ദിയു, ആന്തമാന്‍, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളാണ്.

വാക്‌സിന്‍ ക്ഷാമം കഴിഞ്ഞ ദിവസങ്ങൡ വലിയ രാഷ്ട്രീയപ്രശ്‌നമായി മാറിയിരുന്നു. ഗുജറാത്തിനെ അപേക്ഷിച്ച് തങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് തുലോം കുറവാണെന്നാണ് മഹാരാഷ്ട്ര, പഞ്ചാബ്, ഡല്‍ഹി സര്‍ക്കാരുകള്‍ ആരോപിക്കുന്നത്.

Next Story

RELATED STORIES

Share it