- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തമിഴ് യുവതികളെ കയ്യേറ്റം ചെയ്തു; സിനിമ നടന്‍ കണ്ണനെതിരെ പരാതി

പാലക്കാട്: തമിഴ് നാട്ടില്‍ നിന്നും മിഠായി വില്‍പനക്കെത്തിയ യുവതികളെ സിനിമ സീരിയല്‍ നടന്‍ കണ്ണന്‍ പട്ടാമ്പിയും കൂട്ടാളികളും കയ്യേറ്റം ചെയ്തതായി പരാതി. പാലക്കാട് ജില്ലയിലെ തൃത്താല ഞാങ്ങാട്ടിരിയിലാണ് തമിഴ് കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തമിഴ് കുടുംബം താമസിക്കുന്ന വീട്ടില്‍ മദ്യപിച്ചെത്തിയ കണ്ണന്‍ പട്ടാമ്പിയും കണ്ടാലറിയാവുന്ന മൂന്ന് പേരും ചേര്‍ന്ന് സ്ത്രീകളെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവസമയം വീട്ടില്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയതോടെ ഗുണ്ടാ സംഘം സ്ഥലംവിടുകയായിരുന്നു.
തമിഴ് കുടുംബം താമസിക്കുന്ന പഴയ ഓടിട്ട വീട്ടില്‍ മലയാളികളല്ലാതെ മറ്റാരും താമസിക്കാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു അക്രമം.
കണ്ണന്‍ പട്ടാമ്പിക്കെതിരേ നിരവധി കേസുകള്‍ തൃത്താല സ്റ്റേഷന്‍ പരിധിയിലുണ്ട്. നേരത്തെ പട്ടാമ്പിയിലെ വനിതാ ഡോക്ടറേയും പൊതു പ്രവര്‍ത്തകയേയും അപമാനിച്ച കേസില്‍ ഹൈക്കോടതി ഇയാള്‍ക്ക് അടുത്തിടെയാണ് ജാമ്യം അനുവദിച്ചത്. തുടര്‍ന്നും കേസുകളില്‍ പ്രതിയാവരുത് എന്നതായിരുന്നു ജാമ്യവ്യവസ്ഥ. എന്നാല്‍ വ്യവസ്ഥ ലംഘിച്ച് വീണ്ടും കേസില്‍ പ്രതിയായ ഇയാളുടെ ജമ്യം റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇയാള്‍ക്കെതിരെ വീണ്ടും സമാനസ്വഭാവമുള പരാതി ഉയര്‍ന്നത്.
അതേസമയം പരാതി നല്‍കി രണ്ട് ദിവസം കഴിഞ്ഞിട്ടും കേസെടുക്കാത്ത തൃത്താല പോലിസിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലിസ് ശ്രമിച്ചതായാണ് ആരോപണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















