Latest News

കൊവിഡ് ഭേദമായവരില്‍ പകുതി പേര്‍ക്കും രണ്ട് വര്‍ഷത്തിനുശേഷവും രോഗലക്ഷണങ്ങള്‍: ലാന്‍സെറ്റ് പഠനം

കൊവിഡ് ഭേദമായവരില്‍ പകുതി പേര്‍ക്കും രണ്ട് വര്‍ഷത്തിനുശേഷവും രോഗലക്ഷണങ്ങള്‍: ലാന്‍സെറ്റ് പഠനം
X

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് രോഗം ഭേദമായ പകുതിയിലേറെ പേര്‍ക്കും രണ്ട് വര്‍ഷത്തിനുശേഷവും രോഗലക്ഷണങ്ങള്‍ അവശേഷിക്കുന്നുവെന്ന് ലാന്‍സെറ്റ് പഠനം. ലാന്‍സെറ്റ് നടത്തിയ കൊവിഡ് ഫോളോഅപ് പഠനത്തിലാണ് ഇക്കാര്യത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

ലാന്‍സെറ്റ് രെസ്പിരേറ്ററി മെഡിസിന്‍ പഠനത്തില്‍ നിന്ന് ലഭിച്ച തെളിവനുസരിച്ച് കൊവിഡ് ദീര്‍ഘകാല അടിസ്ഥാനത്തില്‍ രോഗിയുടെ ശരീരത്തെയും അവയവങ്ങളെയും ബാധിക്കും.

'പ്രാരംഭത്തില്‍ രോഗംബാധിച്ചവരുടെ രോഗതീവ്രത എത്രയായിരുന്നാലും കൊവിഡ് അതിജീവിച്ചവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വേഗം മെച്ചപ്പെടുന്നു. മിക്കവരും 2 വര്‍ഷത്തിനുള്ളില്‍ അവരുടെ യഥാര്‍ത്ഥ ജോലിയിലേക്ക് മടങ്ങും; എന്നിരുന്നാലും, ഇവരിലും രോഗലക്ഷണങ്ങള്‍ ഉയര്‍ന്നതാണ്.

രോഗംബാധിച്ചവരുടെ ആരോഗ്യാവസ്ഥ അല്ലാത്തവരേക്കാള്‍ മോശമാണ്.

ക്ഷീണം, ഉറക്കമില്ലായ്മ, പേശീതടസ്സം തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നാണ് രോഗംബാധിച്ച് ഭേദമായവരെ ദീര്‍ഘകാലം പിന്തുടരും. ഇവര്‍ക്ക് മതിയായ തുടര്‍ചികില്‍സ വേണം. അല്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ തുടരും.

Next Story

RELATED STORIES

Share it