Latest News

പയ്യന്നൂരിനടുത്ത് കുന്നരുവിലെ കുറ്റിക്കാട്ടില്‍ വടിവാള്‍ കണ്ടെത്തി

പയ്യന്നൂരിനടുത്ത് കുന്നരുവിലെ കുറ്റിക്കാട്ടില്‍ വടിവാള്‍ കണ്ടെത്തി
X

കണ്ണൂര്‍: പയ്യന്നൂരിനടുത്ത് കുന്നരുവില്‍ പറമ്പിലെ കാടു വൃത്തിയാക്കുന്നതിനിടെ മാലിന്യ കൂമ്പാരത്തില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ വടിവാള്‍ കണ്ടെത്തി. കുന്നരു മാന്താന്‍പാലത്തിന് സമീപത്തെ വേണുഗോപാലന്റെ ഇരുനില കെട്ടിടത്തിന് താഴെയുള്ള കുറ്റിക്കാട്ടിലെ മാലിന്യ കൂമ്പരത്തിനിടയില്‍ നിന്നാണ് വടിവാള്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. നേരത്തേ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകന്‍ കുന്നരുവിലെ സി വി ധനരാജിന്റെ വീട്ടിലേക്കുള്ള റോഡില്‍ ഒന്നര കിലോമീറ്റര്‍ ചുറ്റളവിലാണ് വടിവാള്‍ കണ്ടെത്തിയത്. ഇത് കുറ്റകൃത്യത്തിന് ശേഷം ഉപേക്ഷിച്ചതാണോ എന്ന സംശയത്തിലാണ് പോലിസ് സംഘം.

കാടുമൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് വടി വാള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പയ്യന്നൂര്‍ പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായര്‍, എഎസ്‌ഐമാരായ എംപി നിഗേഷ്, എ ജി അബ്ദുര്‍റൗഫ്, സിവില്‍ പോലിസ് ഓഫിസര്‍ സൈജു എന്നിവരുള്‍പ്പെട്ട സംഘമെത്തിയാണ് വടി വാള്‍ കസ്റ്റഡിയിലെടുത്തത്. അരമീറ്ററോളം നീളമുള്ള വടിവാളാണ് കണ്ടെത്തിയത്. ആയുധ നിയന്ത്രണ നിയമപ്രകാരം കേസെടുത്ത പയ്യന്നൂര്‍ പോലിസ് പ്രതികളെ കുറിച്ച് അന്വേഷണം തുടങ്ങി. കൂടുതല്‍ പരിശോധനക്കായി ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.

Next Story

RELATED STORIES

Share it