Latest News

തൃശൂരില്‍ സ്വിഫ്റ്റ് ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി; 15 യാത്രക്കാര്‍ക്ക് പരിക്ക്

തൃശൂരില്‍ സ്വിഫ്റ്റ് ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി; 15 യാത്രക്കാര്‍ക്ക് പരിക്ക്
X

തൃശൂര്‍: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം. 15 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ രാത്രി 12.30 നു തൃശൂര്‍ പട്ടിക്കാട് സെന്ററിലെ അടിപ്പാതയ്ക്കു മുകളിലെ മേല്‍പാത അവസാനിക്കുന്ന ഭാഗത്തായിരുന്നു അപകടം. കൊല്ലത്തുനിന്നും പഴനിക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ആറുവരി പാതയുടെ നടുവിലെ ഡിവൈഡറിലും വിളക്കുകാലിലും ഇടിച്ച ശേഷം തൃശൂര്‍ ഭാഗത്തേക്കുള്ള റോഡിലെത്തിയാണ് നിന്നത്.

അപകടത്തില്‍ ഡിവൈഡറും വിളക്കുകാലും തകര്‍ന്നു. ബസ്സില്‍ പൂര്‍ണമായും യാത്രക്കാരുണ്ടായിരുന്നു. മുന്‍ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പീച്ചി പോലിസും കരാര്‍ കമ്പനിയുടെ റിക്കവറി യൂനിറ്റും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Next Story

RELATED STORIES

Share it