വിജേഷ് പിള്ളയ്‌ക്കെതിരേ കര്‍ണാടക പോലിസ് കേസെടുത്തെന്ന് സ്വപ്‌ന സുരേഷ്

ബംഗളൂരു: വിജേഷ് പിള്ളയ്‌ക്കെതിരേ കര്‍ണാടക പോലിസ് കേസെടുത്തെന്ന് സ്വപ്‌ന സുരേഷ്. കേസില്‍ തന്റെ മൊഴി രേഖപ്പെടുത്തിയെന്നും അവര്‍ ഫേസ്ബുക്കില്‍ പറഞ്ഞു. കൂടിക്കാഴ്ച നടന്ന ബംഗളൂരുവിലെ ഹോട്ടലില്‍ പോലിസ് തെളിവെടുത്തു. വിജേഷിനൊപ്പം ഒരാള്‍കൂടി താമസിച്ചെന്ന് ഹോട്ടലുകാര്‍ പോലിസിനെ അറിയിച്ചിട്ടുണ്ട്. ആരായിരിക്കും പിന്നണിയിലുള്ള ആ അജ്ഞാതന്‍ സ്വപ്‌ന ചോദിക്കുന്നു.
'വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പോലിസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയിലുള്ള ആ അജ്ഞാതന്‍', സ്വപ്‌ന സുരേഷ് ചോദിച്ചു. ബംഗളൂരുവിലെ കൃഷ്ണരാജപുരം പോലിസ് സ്‌റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച സ്‌റ്റേഷനില്‍ ഹാജരാവാന്‍ പോലിസ് സ്വപ്‌നയോട് നിര്‍ദേശിച്ചിരുന്നു.
സ്വര്‍ണക്കടത്തു കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി വാഗ്ദാനം ചെയ്‌തെന്നും വധഭീഷണിയുള്‍പ്പെടെ ഉണ്ടായെന്നുമുള്ള ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് രംഗത്തെത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞുവിട്ടയാളെന്ന് പറഞ്ഞാണ് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള തന്നെ സമീപിച്ചതെന്നായിരുന്നു ആരോപണം. ഒത്തുതീര്‍പ്പ് സംഭാഷണത്തിന്റെ വിവരമുള്‍പ്പെടെ കര്‍ണാടക ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും ഇഡിക്കും പരാതി കൊടുത്തുവെന്നും സ്വപ്‌ന ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു.
RELATED STORIES
ഇറാഖില് വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില് 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന് ഗെയിംസ്; ഷൂട്ടിങ്ങില് സ്വര്ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMT