Latest News

ദേശവിരുദ്ധപ്രവര്‍ത്തനമെന്ന് സംശയം: രാജ്യത്ത് 43 മൊബൈല്‍ ആപ്പുകള്‍ക്കു കൂടി നിരോധനം

ദേശവിരുദ്ധപ്രവര്‍ത്തനമെന്ന് സംശയം: രാജ്യത്ത് 43 മൊബൈല്‍ ആപ്പുകള്‍ക്കു കൂടി നിരോധനം
X

ന്യൂഡല്‍ഹി: രാജ്യവിരുദ്ധപ്രവര്‍ത്തനം നടത്തുന്നുവെന്ന സംശയത്തിന്റെ പേരില്‍ രാജ്യത്ത് 43 മൊബൈല്‍ ആപ്പുകള്‍ക്കുകൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി.

'രാജ്യത്തിന്റെ പരമാധികാരത്തിനും സമഗ്രതയ്ക്കും പ്രതിരോധത്തിനും ഭരണകൂടത്തിന്റെ സുരക്ഷയ്ക്കും ഹാനികരമായ പ്രവര്‍ത്തമേല്‍പ്പെട്ടുവെന്ന സംശയത്തിന്റെ പുറത്താണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ഇലക്ട്രോണിക്, ആന്റ് ഇന്‍ഫര്‍മേഷന്‍ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ ഓഫ് മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് നല്‍കിയ റിപോര്‍ട്ടിന്മേലാണ് നിരോധനം.

വിവര്‍ക്ക്‌ചൈന, അലിഎക്്‌സ്പ്രസ്, കാംകാര്‍ഡ്, സ്‌നാക്ക് വീഡിയോ തുടങ്ങിയയാണ് നിരോധിച്ചവയില്‍ ചിലത്.

നേരത്തെ ജൂണ്‍ 29ന് കേന്ദ്ര സര്‍ക്കാര്‍ 59 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചിരുന്നു. സെപ്തംബര്‍ 2ന് 118 ആപ്പുകളും നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ആക്റ്റിന്റെ 69എ പ്രകാരമായിരുന്നു നിരോധനം.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കത്തിന്റെ ഭാഗമാണ് ചൈനീസ് ആപ്പുകള്‍ വ്യാപകമായി നിരോധിക്കുന്നത്.

Next Story

RELATED STORIES

Share it