Latest News

തെരുവുനായ്ക്കളെ നീക്കം ചെയ്യാന്‍ സുപ്രിംകോടതി ഉത്തരവ്; പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിക്കണം

തെരുവുനായ്ക്കളെ നീക്കം ചെയ്യാന്‍ സുപ്രിംകോടതി ഉത്തരവ്; പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിക്കണം
X

ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ നീക്കം ചെയ്യാന്‍ സുപ്രിംകോടതി ഉത്തരവ്. സ്‌കൂളുകള്‍, ആശുപത്രികള്‍, ബസ്സ്റ്റാന്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നായ്ക്കളെ പിടി കൂടി വന്ധ്യംകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. നായ്ക്കളെ പിടികൂടേണ്ടതിന്റെ ഉത്തരവാദിത്വം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും.

അതത് പ്രദേശങ്ങളില്‍ നിന്ന് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചതിനു ശേഷം ഇവരെ അതേ സ്ഥലത്തേക്കു തന്നെ വിടരുതെന്നും നിര്‍ദേശമുണ്ട്. നായ്ക്കളെ താമസിപ്പിക്കാനാവശ്യമായ ഷെല്‍ട്ടറുകള്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. നടപടികള്‍ വേഗത്തിലാക്കണമെന്നും റോഡില്‍ പട്രോളിങ് സംഘങ്ങളെ നിയമിക്കണമെന്നും നിര്‍ദേശമുണ്ട്.

Next Story

RELATED STORIES

Share it