Latest News

എറിക്‌സണിന്റെ പരാതി: അനില്‍ അംബാനിക്കെതിരേ സുപ്രിംകോടതി നോട്ടീസ്

എറിക്‌സണിന്റെ പരാതി: അനില്‍ അംബാനിക്കെതിരേ സുപ്രിംകോടതി നോട്ടീസ്
X

ന്യൂഡല്‍ഹി: സ്വീഡിഷ് ടെലികോം കമ്പനി എറിക്‌സണ്‍ നല്‍കിയ പരാതിയില്‍ അനില്‍ അംബാനിക്ക് സുപ്രിംകോടതി നോട്ടീസ്. തങ്ങള്‍ക്കു നല്‍കാനുള്ള 550 കോടിയും പലിശയും നല്‍കാത്തതിനെ തുടര്‍ന്നാണ് എറിക്‌സണ്‍ അനില്‍ അംബാനിക്കും റിലയന്‍സ് കമ്യൂണിക്കേഷന്‍സിനുമെതിരേ കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ റിലയന്‍സിനു വേണ്ടി കോടതിയില്‍ ഹാജരായ കപില്‍ സിബല്‍, മുകുള്‍ റോഹ്തഗി എന്നിവര്‍, 118 കോടി നല്‍കാമെന്നും ബാക്കി തുക നല്‍കാന്‍ സാവകാശം വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ എറിക്‌സണിന്റെ അഭിഭാഷകന്‍ ഇതു സമ്മതിച്ചില്ല. മുഴുവന്‍ തുകയും ഒരുമിച്ചു നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് ജ. ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ സുപ്രിംകോടതി ബഞ്ച് അംബാനിയോട് വിശദീകരണം തേടിയത്. റിലയന്‍സ് അടക്കാമെന്നേറ്റ 118 കോടി കോടതിയില്‍ കെട്ടിവെക്കാനും റിലയന്‍സിനോട് ആവശ്യപ്പെട്ടു. ടെലികോം ശൃംഖല നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി എറിക്‌സണ്‍ ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് ഏഴുവര്‍ഷത്തെ കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 1000 കോടി രൂപയോളം കുടിശ്ശിക വരുത്തി. തുടര്‍ന്ന എറിക്‌സണ്‍ ദേശീയ കമ്പനി നിയമ െ്രെടബ്യൂണല്‍ മുമ്പാകെ നിയമനടപടിയുമായി രംഗത്തെത്തിയിരുന്നു. െ്രെടബ്യൂണല്‍ ഒത്തുതീര്‍പ്പാക്കിയ കേസില്‍ ഇപ്പോള്‍ ലംഘനമുണ്ടായെന്നു കാണിച്ചാണ് എറിക്‌സണ്‍ വീണ്ടും നടപടിയുമായി രംഗത്തെത്തിയത്.

Next Story

RELATED STORIES

Share it